കാഞ്ഞങ്ങാട്: പടന്നക്കാട് പടന്നക്കാട് ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മതപ്രഭാഷണവും പ്രാർഥന മജ്ലിസും 28 മുതൽ 30 വരെ പടന്നക്കാട് ശിഹാബ് തങ്ങൾ നഗറിൽ വെച്ച് നടക്കും.
നിര്‍ധനരും നിരാലംബരുമായ കുടുംബങ്ങൾക്ക് ബൈത്തുറഹ്മ എന്ന പേരിൽ നിർമ്മിച്ച് നൽകുന്ന ഭവന നിർമ്മാണ പദ്ധതിക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരാണാർത്ഥം സംഘടിപ്പിക്കുന്ന പരിപാടി 28ന് വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് തുടക്കം കുറിക്കും.
നീലേശ്വരംഖാസി അൽഹാജ് ഇ കെ മഹമൂദ് മുസ്ലിയാർ പ്രാർഥന നിർവഹിക്കും. മുസ്ലീം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് ചെർക്കളം അബ്ദുല്ല പരിപാടി ഉൽഘാടനം നിർവഹിക്കും. തുടർന്ന് 'സൈബർ യുഗത്തിലെ യുവത' എന്ന വിഷയത്തിൽ ഇബ്രാഹിം ഖലീൽ ഹുദവി കാസർഗോഡ് മുഖ്യ പ്രഭാഷണം നടത്തും.
29ന് ശനിയാഴ്ച്ച രാത്രി എട്ട് മണിക്ക് 'പരീക്ഷണങ്ങളിൽ പതറാത്ത ഭാര്യമാർ' എന്ന വിഷയത്തിൽ അലി അക്ബർ ബാഖവി കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ 30ന് ഞായറാഴ്ച്ച രാത്രി 7 മണിക്ക് കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന
പ്രാർഥന മജ്ലിസിന് ശൈഖുനാ മാണിയൂർ ഉസ്താദ് നേതൃത്വം നൽകും.
0 Comments