ശിഹാബ് തങ്ങള്‍ സ്മാരക ജനപ്രിയ ബസ് പുരസ്കാരം; ബീരിച്ചേരിയില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചു

ശിഹാബ് തങ്ങള്‍ സ്മാരക ജനപ്രിയ ബസ് പുരസ്കാരം; ബീരിച്ചേരിയില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചു

തൃക്കരിപ്പൂര്‍: എം.എസ്.എഫ് ബീരിച്ചേരി ശാഖ ഓഗസ്റ്റ് ഒന്നിന് സമര്‍പ്പിക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക ജനപ്രിയ ബസ് പുരസ്കാരത്തിന്റെ ഭാഗമായി ബീരിച്ചേരിയിലെ ബസ്സ്‌ സ്റ്റോപ്പുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചു. പരാതിപ്പെട്ടി ചന്തേര എസ്.ഐ കെ.വി ഉമേശൻ പ്രസിഡണ്ട്‌ വി.പി അസ്ഹറിന് നല്‍കി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ യൂത്ത്‌ ലീഗ്‌ പഞ്ചായത്ത്‌ സെക്രട്ടറി വി.പി.പി ശുഹൈബ്, എം.എസ്‌.എഫ്‌ ജില്ലാ കമ്മിറ്റി അംഗം മര്‍സൂഖ് റഹ്മാന്‍, ശാഖാ യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ എൻ.ഷിഹാസ്‌, വി.പി മുസ്തഫ, ഇജാസ്‌ അഹമ്മദ്‌, വി.പി.പി ഹാഫിസ്‌, എൻ.കെ.പി അംബ്രാസ്‌, യു.പി ശഹബാസ്‌, എ.ജി ഫാരിസ്‌ സംബന്ധിച്ചു.
ജനപ്രിയ ബസ്സിനെ 31ന്‌ പ്രഖ്യാപിക്കും.

Post a Comment

0 Comments