ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയില്ലെന്ന് ജയിൽ ഡിജിപി

LATEST UPDATES

6/recent/ticker-posts

ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയില്ലെന്ന് ജയിൽ ഡിജിപി

കൊച്ചി: ദിലീപിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന് വാർത്തകൾ തള്ളി ജയിൽ ഡിജിപി ആർ.ശ്രീലേഖ. താൻ ആലുവ സബ് ജയിലിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. അത്തരത്തിൽ യാതൊരു വിഐപി പരിഗണനയും ദിലീപിന് നൽകിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാനരഹിതമായ വാർത്തായാണ് പ്രചരിച്ചതെന്നും ശ്രീലേഖ പറഞ്ഞു.

ദിലീപിന് ജയിലിൽ വിഐപി പരിഗണന നൽകുന്നുണ്ടെന്നും ഇതിന് പിന്നിൽ ഉദ്യോഗസ്ഥരാണെന്നും ചില പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജയിലിൽ ഉദ്യോഗസ്ഥർ ഇടപെട്ട് ദിലീപിന് പ്രത്യേക സഹായിയെ നിയോഗിച്ചുവെന്നും തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയാണ് ഇതെന്നുമാണ് വാർത്തയിൽ വ്യക്തമാക്കിയിരുന്നത്. ജയിൽ ജീവനക്കാർക്ക് തയാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിൽ എത്തി കഴിക്കാനും ദിലീപിന് അവസരമുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Post a Comment

0 Comments