കൊച്ചി മെട്രോയിലെ ടിക്കറ്റ് നിരക്കുകള്‍ പുനപരിശോധിക്കും: ഏലിയാസ് ജോര്‍ജ്

കൊച്ചി മെട്രോയിലെ ടിക്കറ്റ് നിരക്കുകള്‍ പുനപരിശോധിക്കും: ഏലിയാസ് ജോര്‍ജ്

കൊച്ചി: കൊച്ചി മെട്രോയിലെ ടിക്കറ്റ് നിരക്കുകള്‍ പുനപരിശോധിക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി. മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ ഓടിത്തുടങ്ങുമ്പോള്‍ കൊച്ചി മെട്രോയിലെ ടിക്കറ്റ് നിരക്കുകള്‍ അവലോകനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മെട്രോ ഓടുന്നത്. 40 രൂപയാണ് പാലാരിവട്ടം വരെയുള്ള നിരക്ക്. ആലുവയില്‍ നിന്ന് ഇടപ്പള്ളി വരെ സഞ്ചരിക്കാനും 40 രൂപയാകും. മിനിമം ചാര്‍ജ് 10 രൂപയാണ്.

മഹാരാജാസ് ഗ്രൗണ്ട് സ്‌റ്റേഷന്‍ വരെ മെട്രോ ഓടിത്തുടങ്ങുമ്പോള്‍ നിരക്കുകള്‍ കുറഞ്ഞേക്കുമെന്ന സൂചനയാണ് ഏലിയാസ് ജോര്‍ജ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പാലാരിവട്ടം -മഹാരാജാസ് റൂട്ടില്‍ അധികം വൈകാതെ മെട്രോ ഓടിത്തുടങ്ങുമെന്നാണ് വിവരം. നേരത്തേ റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തിയിരുന്നു.

Post a Comment

0 Comments