ആര്‍ എസ് എസ് കാര്യവാഹക് വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍. ഞായറാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ആരംഭിച്ച സംഘർഷത്തിന്റെ ബാക്കിപത്രമായി ആർ.എസ്.എസ് കാര്യവാഹക് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. കൈ വെട്ടിമാറ്റിയ രാജേഷിനെ അടിയന്തര ശാസ്ത്രക്രീയക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണത്തിൽ കൈ അറ്റു പോയ ഇയാളെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാജേഷിന്റെ ശരീരത്തിൽ നാൽപ്പത്തോളം വെട്ടേറ്റെന്നാണ് ഇയാളെ ആദ്യം പരിശോധിച്ച മെഡി.കോളേജിലെ ഡോക്ടർമാർ പറഞ്ഞത്. ഇയാളുടെ ഇടതു കൈയ്ക്കും രണ്ട് കാലിനും ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് രാജേഷിനെ മാറ്റിയ ശേഷം മറ്റൊരു വാഹനത്തിൽ അറ്റു പോയ കൈയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു. പിന്നീട് തലസ്ഥാന നഗരിയിലെ വിവിധയിടങ്ങളിലായി ഇരു പാർട്ടി പ്രവർത്തകരുടേയും വീടുകളിൽ ആക്രമണമുണ്ടായി. തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ നഗരത്തിൽ പ്രകടനങ്ങൾ നടത്തുന്നതും പൊലീസ് നിരോധിച്ചിട്ടുണ്ട്.
ആര്‍ എസ് എസ് കാര്യവാഹക് വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍. ഞായറാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ അറിയിച്ചു.
0 Comments