കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ട്രാഫിക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ വിലക്കുന്ന നടപടിയില്‍ സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാറിന് നികുതി പണം നല്‍കി നിരത്തിലിരിക്കുന്ന വാഹനങ്ങള്‍ നഗരസഭ പാര്‍ക്കിംഗിന്റെ പേരില്‍ നടപടിയുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സ്വകാര്യ വ്യക്തികളുടെ നിലപാട്. നഗരത്തിലെ നഗരത്തി ലെ ഓ ട്ടോ പാര്‍ക്കിംഗ്്, ടാക്‌സി പാര്‍ക്കിംഗും നിയന്ത്രിച്ചാല്‍ പ്രശ്‌ന പരിഹാരമാകുമെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്. നഗരത്തില്‍ 2800 ഓട്ടോകളുണ്ട്. ഇവ പാര്‍ക്ക് ചെയ്യുന്നതാവട്ടെ കാഞ്ഞങ്ങാട് നഗരത്തിലെ വിവിധ ഇടങ്ങളിലാണ്. അതാവട്ടെ മിക്കവാറും നഗരത്തിലെ എല്ലായിടങ്ങളിലും ഓട്ടോ പാര്‍ക്കിംഗ് വേണ്ടയിടത്തും വേണ്ടാത്തയിടത്തുമായി അങ്ങനെ വ്യാപിച്ച് കിടക്കുകയാണ്. ബസ്റ്റ്സ്റ്റാന്റിനു സമീപത്തായി മാത്രം ഉള്ളത് നാലോളം ഓട്ടോറിക്ഷാ സ്റ്റാന്റുകളാണ്, അതാവട്ടെ യാതൊരു പരിധിയുമില്ലാതെ നീണ്ടു കിടക്കുന്നവയും, ഇത്തരത്തില്‍ നഗരത്തില്‍ പത്തോളം ഇടങ്ങളിലുള്ള ഓട്ടോ സ്റ്റാന്റുകള്‍ ചുരുക്കിയാല്‍ തന്നെ നഗരത്തില്‍ ഗതാഗത സ്തംഭനം ഒഴിവാകുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രാഫിക്ക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്ന് കൊണ്ടിരിക്കുന്നത്. പെട്ടന്ന് യാതൊരു മുന്നറിയിപുമില്ലാത്ത രീതിയിലുള്ള ട്രാഫിക്ക് പരിഷ്‌കരണമാണ് നഗരത്തില്‍ വന്നിരിക്കുന്നത് എന്ന ആക്ഷേപവുമുണ്ട്. കെ മാധവേട്ടന്‍ കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് ഇന്ന് കാണുന്ന സംസ്ഥാന പാത കാഞ്ഞങ്ങാട് നഗരത്തിലുടെ കടന്ന് പോകുന്ന രൂപത്തില്‍ വലിയ റോഡായി നഗരത്തിനു ഗുണമുള്ള രൂപത്തിലാക്കിയിരിക്കുന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ ഇത്രയും വലിയ റോഡുണ്ടായിട്ടും കൃത്യമായ രീതിയിലുള്ള ഗതാഗത പരിഷ്‌കരണമിലാത്തതു കൊണ്ട് ഇവിടെ ഗതാഗത സ്തംഭനം പതിവാകുന്നു എന്ന രൂപത്തിലുള്ള ആക്ഷേപവും ഉയരുന്നുണ്ട്. ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് കണ്ണടച്ച് തൂങ്ങിയാടി പൊട്ടി തലയില്‍ വീഴാന്‍ പാകത്തില്‍ നഗരത്തില്‍ യാതൊരു പ്രയോജനവുമില്ലാതെ കിടക്കുന്ന തെരുവ് വിളക്കുകള്‍ നന്നാക്കാനും നഗരസഭ സന്മനസ്സ് കാണിക്കണമെന്നും പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നു.
അതിനിടെ നഗരത്തില്‍ പാര്‍ക്കിംഗ് നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നഗരസഭയിലേക്ക് വാഹനങ്ങളുമായെത്തി സമരപരിപാടികള്‍ നടത്താന്‍ സ്വകാര്യ വാഹന ഉടമകളും വ്യാപാരികളും ഒരുങ്ങുന്നതായി വിവരമുണ്ട്.
0 Comments