കൊച്ചി: നടന്‍ ദിലീപും കാവ്യ മാധവനും തമ്മിലുള്ളത് മൂന്നാം വിവാഹമെന്നത് ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രത്തില്‍ ദിലീപിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചേര്‍ക്കുന്നതിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ദിലീപിന്റെ ആദ്യം വിവാഹം. അമ്മാവന്റെ മകളായിരുന്നു വധു.
ബന്ധുക്കളെപ്പോലും അറിയിക്കാതെയാണ് ദിലീപ് അമ്മാവന്റെ മകളെ വിവാഹം കഴിച്ചത്. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. ഈ യുവതി ഇപ്പോള്‍ ഗള്‍ഫിലാണുള്ളത്. കുടുംബസമേതമാണ് ഇവര്‍ ഗള്‍ഫില്‍ കഴിയുന്നത്. ഇവരില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടും. ആദ്യ വിവാഹത്തിന് ശേഷം സിനിമയില്‍ എത്തിയ ദിലീപ് മഞ്ജു വാര്യരുമായി പ്രണയത്തിലായി. ഇതോടെ ആദ്യ ഭാര്യയെ ഒഴിവാക്കി. ബന്ധുക്കള്‍ ഇടപെട്ടാണ് ആദ്യ ഭാര്യയെ ഒഴിവാക്കിയത്.
ദിലീപിന്റെ നല്ല ഭാവിയെക്കരുതി വിവാഹബന്ധത്തില്‍ നിന്നു പിന്‍മാറണമെന്നായിരുന്നു ആവശ്യം. ജൂലൈയിലാണ് ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു അല്ലെന്ന സൂചന പോലീസിന് ലഭിച്ചത്. തുടര്‍ന്നാണ് ഇത് സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നത്. ഗോപാലകൃഷ്ണന്‍ എന്ന ഔദ്യോഗിക പേരിലാണ് ദിലീപ് ആദ്യ വിവാഹം കഴിച്ചത്. അന്നത്തെ വിവാഹത്തിന്റെ രേഖകളടക്കം കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചേക്കും.
ആദ്യ വിവാഹം ഒഴിവാക്കി മഞ്ജുവിനെ വിവാഹം കഴിച്ച ദിലീപ് 2015ലാണ് ഈ വിവാഹബന്ധം വേര്‍പെടുത്തിയത്. വര്‍ഷങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു ദിലീപ്-മഞ്ജു വിവാഹമോചനം. പിന്നീട് ഗോസിപ്പുകള്‍ ശരിവച്ചു കൊണ്ട് ദിലീപ്, കാവ്യാ മാധവനെ വിവാഹം കഴിച്ചു. 2016 നവംബറിലായിരുന്നു ആ വിവാഹം. അതേസമയം ദിലീപിന്റെ ആദ്യം വിവാഹത്തെക്കുറിച്ച് രണ്ടാം ഭാര്യ മഞ്ജുവിനും മൂന്നാം ഭാര്യ കാവ്യയ്ക്കും അറിയില്ലായിരുന്നെന്നാണ് ഇപ്പോള്‍ പുറത്് വരുന്ന റിപ്പോര്‍ട്ടുകള്‍.
0 Comments