നന്മയുള്ള പത്ര പ്രവര്‍ത്തകന്‍; വീണു കിട്ടിയ നിറയെ പണമുള്ള പേഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു
Thursday, August 03, 2017
കാഞ്ഞങ്ങാട്: പുതിയകോട്ട മാർക്കറ്റിൽ നിന്നു വീണു കിട്ടിയ നിറയെ പണമുള്ള പേഴ്സ് യതാര്‍ത്ഥ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച പത്രപ്രവര്‍ത്തകന് അഭിനന്ദന പ്രവാഹം. മാതൃഭൂമി കാഞ്ഞങ്ങാട് ബ്യൂറോയിലെ റിപ്പോർട്ടർ ഇ.വി.ജയകൃഷ്ണനാണ് പേഴ്സ് വീണുകിട്ടിയത്. പേഴ്സില്‍ ഉണ്ടായിരുന്ന കാഞ്ഞാങ്ങാട്ടെ റിയല്‍ ഹൈപ്പർ മാർക്കറ്റിന്‍റെ പ്രിവിലേജ് കാര്‍ഡിലെ വിവരങ്ങള്‍ ഷോപ്പില്‍ നല്‍കുകയും കമ്പ്യൂട്ടറിൽ നിന്ന് പേരും ഫോൺ നമ്പറും കണ്ടെത്തി പെഴ്സിന്റെ ഉടമയെ വിളിച്ചു വരുത്തുകയായിരുന്നു. റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ പണത്തിന്റെ ഉടമ കലേഷിന് ഗോകുലം ഗ്രൂപ്പ് എ.ജി.എം പി.സുരേഷ്, മെഡിക്കൽ റെപ്രസെന്ററ്റീവ് പി. മനോജ് എന്നീവരുടെ സാന്നിധ്യത്തിൽ റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് പി.ആർ.ഒ ലയണ്‍ എം.നാരായണൻ പണമടങ്ങിയ പേഴ്സ് കൈമാറി.
0 Comments