യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ ജോലിക്ക് വരേണ്ടെന്ന് മുന്നറിയിപ്പ്

LATEST UPDATES

6/recent/ticker-posts

യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ ജോലിക്ക് വരേണ്ടെന്ന് മുന്നറിയിപ്പ്

ദുബായ്: (www.mediaplusnews.com) യു.എ.ഇയിലെ ജോലിക്കായി സന്ദർശക വിസയിൽ വരുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ് രംഗത്തെത്തി. ജോലിയാണ് ലക്ഷ്യമെങ്കിൽ യു.എ.ഇയിലേക്ക് സന്ദർശക വിസയിൽ വരേണ്ടെന്നാണ് മുന്നറിയിപ്പ്. സന്ദർശക വിസയിൽ യു.എ.ഇയിലെത്തിയ മലയാളികൾ അടക്കമുള്ള നിരവധി ഇന്ത്യക്കാർ കബളിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത് സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിച്ച് കബളിപ്പിച്ചതായി കാട്ടി നിരവധി പരാതികളാണ് ലഭിക്കുന്നതെന്ന് കോൺസുൽ ജനറൽ വിപുൽ ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു. യു.എ.ഇയിലെ നിയമങ്ങൾ അനുസരിച്ചുള്ള തൊഴിൽ കരാറും തൊഴിൽ വിസയും ലഭിക്കാതെ രാജ്യത്തേക്ക് വരേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അടുത്തിടെ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു സംഘം ഇത്തരത്തിൽ കബളിക്കപ്പെട്ട് ഇവിടെയെത്തിയിരുന്നു. തൊഴിൽ രഹിതരായി കഴിഞ്ഞിരുന്ന ഇവരുടെ കയ്യിൽ ഭക്ഷണം കഴിക്കാൻ പോലുമുള്ള പണം ഉണ്ടായിരുന്നില്ല. തുടർന്ന് ഇന്ത്യൻ എംബസി ഇടപെട്ട് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ചതിക്കുഴികളെ കുറിച്ച് ഇന്ത്യൻ എംബസിയും സർക്കാർ ഏജൻസികളും സംഘടനകളും നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇത്തരത്തിൽ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ച് വരുന്നതായാണ് വിവരം. ഇതിനെത്തുടർന്നാണ് വിഷയത്തിൽ കർശന നിർദ്ദേശവുമായി ഇന്ത്യൻ കോൺസുലേറ്റ് രംഗത്തെത്തിയത്.

Post a Comment

0 Comments