കാഞ്ഞങ്ങാട്: ജില്ലയില്‍ തന്നെ ആദ്യത്തെ വൈഫൈ സംവിധാനത്തോടു കൂടിയുള്ള ബസ് ഷെഡ് അതിഞ്ഞാലില്‍ ഉദ്ഘാടനം ചെയ്തു. അതിഞ്ഞാല്‍ അരയാല്‍ ബ്രദേഴ്‌സിന്റെ നേതൃത്വത്തിലാണ് പരേതനായ മുസ്ലിംലീഗ് നേതാവ് പി.കെ യൂസുഫ് സ്്മാരക വെയിറ്റിംഗ് ഷെഡാണ് നവീകരിച്ച് പുതിയ ഹൈടെക്ക് സംവിധാനത്തിലൊരിക്കിയിരിക്കുന്നത്. നവീകരിച്ച ബസ് വെയിറ്റിംഗ് ഷെഡ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അതിഞ്ഞാല്‍ ജമാഅത്ത്് പ്രസിഡന്റ് സി ഇബ്രാഹിം ഹാജി, പഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ ഹമീദ് ചേരക്കാടത്ത്, കരീം, വണ്‍ ഫോര്‍ അഹമ്മദ് ചിത്താരി, അബ്ദല്ല ഹാജി ചിത്താരി(സൗദി), ഹബീബ് കുളിക്കാട്, അരയാല്‍ ബ്രദേഴ്‌സ് പ്രസിഡന്റ് ഫരീദ് മൗവ്വല്‍, സെക്രട്ടറി ഷൗക്കത്ത്, ട്രഷറര്‍ ഖാലിദ് അറബിക്കാടത്ത് എന്നിവര്‍ സംബന്ധിച്ചു.
0 Comments