ബൈത്തു റഹ്മകള്‍ നാടിനു തന്നെ ആഹ്‌ളാദകരം: സിടി അഹമ്മദലി

ബൈത്തു റഹ്മകള്‍ നാടിനു തന്നെ ആഹ്‌ളാദകരം: സിടി അഹമ്മദലി

മേല്‍പറമ്പ : മുസ്‌ലിം ലീഗ് ബൈത്തു റഹ്മ പദ്ധതി പ്രകാരം വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമ്പോള്‍ വീട് ലഭിച്ച കുടുംബത്തിന് മാത്രമല്ല ആ നാടിനു തന്നെ ആഹ്‌ളാദവും ആശ്വാസവുമാണ് ലഭിക്കുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് മേല്‍പറമ്പ മേഖലാ കമ്മിറ്റി നിര്‍മ്മിച്ച പ്രഥമ ബൈത്തു റഹ്മയുടെ താക്കോല്‍ ദാന പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് ഹനീഫ് മരബയലിന്റെ അദ്ധ്യക്ഷതയില്‍ ഉദുമ മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ബൈത്തു റഹ്മയുടെ താക്കോല്‍ മേഖലാ കമ്മിറ്റി പ്രസിഡണ്ട് നസീര്‍ കൂവത്തൊട്ടി സി.ടി അഹമ്മദലിയില്‍ നിന്ന് സ്വീകരിച്ചു. മേഖലാ കമ്മിറ്റിയുടെ വിവിധ ധനസഹായങ്ങള്‍ കെ.ഇ.എ ബക്കര്‍, എം.എ മുഹമ്മദ്കുഞ്ഞി, എ.ബി ഷാഫി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, എം.എം ഹനീഫ ഹാജി വിതരണം ചെയ്തു. മുസ്‌ലിം ലീഗ് നേതാക്കളായ ഹമീദ് മാങ്ങാട്, സി.എല്‍ റഷീദ് ഹാജി, അബ്ദുല്ല കുഞ്ഞി കീഴൂര്‍, അബ്ദുല്‍ കാദര്‍ കളനാട്, അഹമ്മദ് ഹാജി കോളിയടുക്കം, ഹാരിസ് തൊട്ടി, റൗഫ് ബാവിക്കര, മുനീര്‍ പി.ചെര്‍ക്കള, റഷീദ് ഹാജി കല്ലിങ്കാല്‍, മുനീര്‍ ബന്താട്, ഷബീര്‍ കിഴുര്‍, ആഷിഫ് മാളിക, സൈഫുദ്ധീന്‍ മാക്കോട്, ഹസീബ് കൈനോത്ത്, ആഷിഖ് കൂവത്തൊട്ടി, നൗഷാദ് കട്ടക്കാല്‍, സി.എ ഫറാസ്, സലാം കൈനോത്ത്, മുഹമ്മദ് കോളിയടുക്കം, ഫക്രുദ്ധീന്‍ സുല്‍ത്താന്‍, ടി.ആര്‍ ഹനീഫ്, റാഫി പള്ളിപ്പുറം പ്രസംഗിച്ചു.

Post a Comment

0 Comments