ഷാർജ: ബ്രദേഴ്‌സ് ബേക്കൽ യുഎഇ കമ്മിറ്റിക്ക് പുതിയ നേതൃത്വം. ഷാർജ റോളയിൽ ചേർന്ന ജനറൽ ബോഡി യോഗം പ്രസിഡണ്ടായി ഗഫൂർ ബേക്കലിനെയും ജന. സെക്രടറിയായി റഷീദ് കോട്ടക്കുന്നിലിനെയും, ട്രഷററായി ഹനീഫ എ.ബിയെയും തിരഞ്ഞെടുത്തു. യോഗത്തിൽ എആർ സാലിഹ് അധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികൾ ഇവരാണ്: ഷമീം കെകെ, ഹമീദ് കോട്ടക്കുന്ന്, അസീസ് എആർ, ഗഫൂർ കടപ്പുറം (വൈ.പ്രസി.) ജാഫർ കോട്ടക്കുന്ന്, അസ്ഹർ കടപ്പുറം, നജാത്ത് ഹംസ (സെക്ര.)
യോഗത്തിൽ ഗഫൂർ ബേക്കൽ, അസീസ് എആർ, അസ്‌ക്കർ കെപി പ്രസംഗിച്ചു. ഹനീഫ എ.ബി സ്വാഗതവും, റഷീദ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു. പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന് വിവിധ പരിപാടികൾക്ക് യോഗം രൂപം നൽകി. വിജയകരമായ അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോളിലൂടെ ശ്രദ്ധേയരായ ബ്രദേഴ്‌സ് ബേക്കലുമായി ചേർന്ന് യുഎഇ കമ്മിറ്റിയും വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു.
0 Comments