തിരുവനന്തപുരം: ബ്ലൂവെയില്‍ ചലഞ്ച് പോലെ അപകടകാരികളായ ഗെയിമുകള്‍ക്കു കുട്ടികളും കൗമാരക്കാരും അടിമകളാതെ ശ്രദ്ധിക്കണമെന്നു കേരള പോലീസ് െഹെടെക് സെല്ലിന്റെ മുന്നറിയിപ്പ്. കുട്ടികളുടെ കമ്പ്യൂട്ടറുകള്‍, സ്‌മാര്‍ട്ട്‌ഫോണുകള്‍ എന്നിവയില്‍ ഇത്തരം ഗെയിമുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നും കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ടര്‍ ഗെയിം കളിക്കുമ്പോഴും കൂടുതല്‍ ശ്രദ്ധകൊടുക്കണമെന്നും സെല്‍ നിര്‍ദേശിച്ചു.
അമ്പതു ഘട്ടങ്ങളിലൂടെയാണ് ബ്‌ളൂ വെയില്‍ ഗെയിം കടന്നുപോകുന്നത്. കളിക്കാരന്‍ ഓരോ ഘട്ടത്തിലും ഗെയിം അഡ്‌മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും. ഗെയിം അഡ്‌മിനിസ്‌ട്രേറ്റര്‍ ഓരോ ഘട്ടത്തിലും നല്‍കുന്ന നിര്‍ദ്ദേശപ്രകാരം കളിക്കാരന്‍ ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു. പുലര്‍ച്ചെ ഉണരുക, ഒറ്റയ്‌ക്കിരുന്നു ഭയപ്പെടുത്തുന്ന സിനിമ കാണുക, ക്രെയ്‌നില്‍ കയറുക, െകെകളില്‍ മുറിവുണ്ടാക്കുക, കാലില്‍ സൂചി കുത്തിക്കയറ്റുക എന്നിവയിലൂടെ കടന്ന് അമ്പതാമത്തെ ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യക്കു പ്രേരിപ്പിക്കും.
വിവിധ രാജ്യങ്ങളിലായി നിരവധി കൗമാരക്കാര്‍ ബ്‌ളൂ വെയില്‍ ഗെയിമിന്റെ പ്രേരണയില്‍ ആത്മഹത്യചെയ്‌തതായി റിപ്പോര്‍ട്ടുണ്ട്. 14 നും 18 നും ഇടയിലുള്ള കുട്ടികളാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടിട്ടുള്ളത്. നിരവധി ആളുകള്‍ ഇന്ത്യയില്‍ ഈ ഗെയിം ഉപയോഗിക്കുന്നതായാണ് സൂചന.
ബ്ലൂവെയില്‍ ചലഞ്ച് ഗെയിം ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് െഹെടെക് സെല്ലുമായി ബന്ധപ്പെട്ടു കൗണ്‍സിലിങ് ലഭ്യമാക്കാവുന്നതാണെന്ന് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
0 Comments