കവിത: ചങ്ങാതി -അശ്‌റഫ് ഉറുമി

കവിത: ചങ്ങാതി -അശ്‌റഫ് ഉറുമി

കവിത:
ചങ്ങാതി 
-അശ്‌റഫ് ഉറുമി

ഒരു നിഴൽ പോലെ ,
നിത്യവും എന്റെ കൂടെയുണ്ട്
എന്റെ ചങ്കായ എന്റെ ചങ്ങാതി..
നിരാശപ്പെടും വേളയിൽ,
ആശയായ് വരുമെൻ ചങ്ങാതി...
ഞാനില്ലേടാ നിനക്കെന്നു പറയും
വാക്കിൽ എല്ലാം അലിഞ്ഞില്ലാണ്ടാവും...
നീയുണ്ടെങ്കിലെന്തിനു ഞാൻ
നിരാശപ്പെടണം?
നീയെന്റെ സ്വന്തമല്ലേടാ...
നിശയിൽ നിദ്രാവിഹീനനായി
നിത്യവും കഴിയവേ,
നീ തന്ന സൗഹൃദങ്ങൾ  തികട്ടിവരുമ്പോൾ
അറിയാതെൻ മിഴിയിണകൾ
അടഞ്ഞുപോകുന്നു...
നിൻ വിരഹം
സൃഷ്ടിച്ച വിടവുകളിന്നും നിരാശനാക്കുന്നു.
വിളിപ്പാടകലെ നീയുണ്ടെങ്കിലും...!

Post a Comment

0 Comments