മട്ടന്നൂരില്‍ എല്‍ഡിഎഫിന് വന്‍ വിജയം; 35 ല്‍ 28 സ്വന്തം

മട്ടന്നൂരില്‍ എല്‍ഡിഎഫിന് വന്‍ വിജയം; 35 ല്‍ 28 സ്വന്തം

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഉജ്ജ്വല നേട്ടം. ആകെയുള്ള 35 സീറ്റില്‍ 28ഉം നേടി അഞ്ചാംതവണയും ഭരണം നിലനിര്‍ത്തി. ഏഴിടത്ത് മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. മൂന്ന് വാര്‍ഡുകളില്‍ ബി.ജെ.പി രണ്ടാംസ്ഥാനത്തെത്തി. ആറ് സീറ്റ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന് കഴിഞ്ഞ തവണ 13ഉം എല്‍.ഡി.എഫിന് 21ഉം സീറ്റുകളായിരുന്നു. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് നാലും മുസ്ലിംലീഗിന് മൂന്നും സീറ്റ് ലഭിച്ചു.
35 വാര്‍ഡുകളിലും എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ എന്‍.ഡി.എ 32 സീറ്റുകളിലാണ് മത്സരിച്ചത്. 112 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്.
തിരഞ്ഞെടുപ്പില്‍ 82.91 ശതമാനം ആയിരുന്നു പോളിങ്. ആകെയുള്ള 36,330 വോട്ടര്‍മാരില്‍ 30,122 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. യു.ഡി.എഫ് കേന്ദ്രങ്ങളിലാണ് ഏറ്റവും കുറവും കൂടുതലും പോളിങ് ശതമാനം. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ മിനി നഗറില്‍ ഏറ്റവും കുറഞ്ഞ ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ മേറ്റടി വാര്‍ഡില്‍ ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തി. ആഹ്ലാദ പ്രകടനത്തിനു പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ജനങ്ങള്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കി. റോഡില്‍ പടക്കം പൊട്ടിക്കാനോ ഗതാഗതം തടസ്സപ്പെടുത്താനോ പാടില്ലെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Post a Comment

0 Comments