തണൽ മരം
-ബഷീർ മുഹമ്മദ് പുണ്ടൂർ
ജീവിത സായാഹ്നത്തിൽ
ഇത്തിരി ആശ്വാസം തേടി
അയാൾ യാത്ര തുടർന്നു.
സ്വപ്നങ്ങൾ കത്തിച്ചാമ്പലായിരുന്നു
ഓർമകൾ കരിഞ്ഞുണങ്ങിയിരുന്നു
സ്നേഹങ്ങൾ വിഷം കയറി കിടപ്പിലായിരുന്നു
സന്തോഷങ്ങൾ ആത്മഹത്യക്ക് തയ്യാറായിരുന്നു
ഒടുവിൽ, അയാൾ ഉറച്ച് വിശ്വസിച്ചു
എനിക്കീ ജീവാമൃതം നുകർന്നത് മതിയായി...
ഞാൻ യാത്ര തിരിക്കും, തണൽമരം തേടി,
രംഗ ബോധമില്ലാത്ത കോമാളി വന്ന്
വാതിൽ മുട്ടി, ശ്വാസം മുട്ടിച്ച് കൊന്നു.
അവസാനമായ് എന്റെ ദുഃഖങ്ങൾ
ഭാര്യക്കും മതാവിനും വീതം വെച്ച് നൽകണം
വീടും പറമ്പും മൂത്ത മകന്
രേഖാ മൂലം പതിച്ച് കെടുക്കണം .
ചരമ കോളത്തിൽ ക്ലീൻ ശൈവ് ചെയ്ത
അതെ ഫോട്ടോ തന്നെ അച്ചടിച്ച് വരണം .
എന്റെ നിശ്ചലമായ ശരീരത്തിനടുത്ത്
നിന്ന് സെൽഫിയെടുക്കാനും മറന്നേക്കരുത് .
തണൽ മരം തേടിയുള്ള ഈ യാത്രയ്ക്കും
ലഭിക്കണം ഒരായിരം ലൈക്ക് !!
മീസാൻ കല്ലിൽ സഞ്ചാരിയെന്നും
കൊത്തി വെക്കണം.
തലക്ക് മീതെ ഒരു തണൽ മരം നാട്ടണം.
അത,
എനിക്ക് ലഭിക്കാതെ പോയ അതെ മരം.
0 Comments