ഡീസല്‍ ഓട്ടോയിലിട്ട് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി; ഡല്‍ഹിയില്‍ ഡീസല്‍ ഓട്ടോ ഇല്ലെന്ന് കോടതി; ബലാത്സംഗക്കേസ് പ്രതിയെ വെറുതെവിട്ടു

ഡീസല്‍ ഓട്ടോയിലിട്ട് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി; ഡല്‍ഹിയില്‍ ഡീസല്‍ ഓട്ടോ ഇല്ലെന്ന് കോടതി; ബലാത്സംഗക്കേസ് പ്രതിയെ വെറുതെവിട്ടു

ന്യൂഡല്‍ഹി : തെളിവുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി ബലാത്സംഗക്കേസ് പ്രതിയെ വെറുതെ വിട്ട് ഡല്‍ഹി ഹൈക്കോടതി. 2014 മെയ് ഒന്നാം തീയതി ഉച്ചയ്ക്ക് മുമ്പ് ബഹദുര്‍ഗയില്‍ നിന്ന് ജിടി കര്‍ണല്‍ റോഡ് ബൈപ്പാസിലേക്ക് പോവുകയായിരുന്ന യുവതിക്ക് ഓട്ടോെ്രെഡവര്‍ മയക്കുമരുന്ന് കലര്‍ന്ന പാനീയം കുടിക്കാന്‍ നല്‍കിയെന്നും ഇത് കുടിച്ചതോടെ അര്‍ദ്ധബോധാവസ്ഥയിലായ യുവതിയെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി. ഹരിയാനാ രജിസ്‌ട്രേഷനിലുള്ള ഡീസല്‍ ഓട്ടോയില്‍വച്ചാണ് പീഡനശ്രമം ആരംഭിച്ചതെന്നും രണ്ട് കുട്ടികളുടെ അമ്മയായ യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ യുവതിയുടെ ആരോപണങ്ങളില്‍ കോടതി സംശയം പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍ ഡീസല്‍ ഓട്ടോ നിരോധിക്കപ്പെട്ടതാണെന്നായിരുന്നു കോടതിയുടെ ഒരു നിരീക്ഷണം. അതുമല്ല, ഹരിയാന രജിസ്‌ട്രേഷന്‍ ഓട്ടോയ്ക്ക് യുവതിയുടെ ആരോപണത്തില്‍ പറയുന്ന സ്ഥലത്ത് ഓടുവാനുള്ള അനുവാദവുമില്ല.

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യുവതി പറഞ്ഞതുപോലെ ബലാല്‍കാരശ്രമത്തിന്റെ ഭാഗമായുണ്ടാകുന്ന അടയാളങ്ങളില്ല. അകത്തോ പുറത്തോ പരുക്കുകളില്ല മാത്രമല്ല സംഭവം നടന്നുവെന്ന് പറയപ്പെടുന്നയുടനെ പരാതി നല്‍കിയപ്പോള്‍ പ്രതിയുടെ പേര് എങ്ങനെ മനസിലായെന്നും കോടതി അത്ഭുതം പ്രകടിപ്പിച്ചു. കോടതി പരിശോധിച്ച ഒരു ചിത്രത്തില്‍ ആരോപണമുന്നയിച്ച യുവതിക്കൊപ്പം നില്‍ക്കുന്ന ഒരു വ്യക്തിക്ക് ആരോപണവിധേയനുമായി സ്വത്തുതര്‍ക്കം നിലനില്‍ക്കുന്നതായും കോടതി കണ്ടെത്തി.

പ്രതി നല്‍കിയെന്ന് പറയപ്പെടുന്ന പാനീയം യുവതി കുടിക്കുകയുണ്ടായി. അതോടെ അര്‍ദ്ധബോധാവസ്ഥയിലായെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ സംഭവം നടന്നതിനുശേഷം നടന്ന വൈദ്യപരിശോധനയില്‍ ഇങ്ങനെ അര്‍ദ്ധബോധാവസ്ഥയില്‍ എത്തിയതിന്റെ യാതൊരു സൂചനകളും ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു.

Post a Comment

0 Comments