യുവതി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍

യുവതി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: സ്വകാര്യ ബസ് ഡ്രൈവറുടെ ഭാര്യയെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂരിലെ ജോമോന്റെ ഭാര്യ പയ്യന്നൂര്‍ സ്വദേശി തന്‍സീറയെ(32)യാണ് കുശാല്‍നഗറിലെ കെ.എം ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് തന്‍സീറയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. സംഭവ സമയത്ത് ജോമോന്‍ സ്ഥലത്തുണ്ടായിരുന്നില്ല. പരിസരത്തുള്ളവര്‍ പൊലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പൊലിസ് സ്ഥല ത്തെത്തി ജില്ലാ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് തഹസില്‍ദര്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയി ലേക്ക് കൊണ്ടു പോയി.നേരത്തെ പയ്യന്നൂരില്‍ വാടക ക്വാര്‍ ട്ടേഴ്‌സില്‍ താമസിച്ചിരുന്ന തന്‍സീറയും ജോമോനും ഒരു വര്‍ഷം മുമ്പാണ് കുശാല്‍നഗറിലെ വാടക വീട്ടില്‍ താമസം തുടങ്ങിയത്. യു.ബി.എം സ്‌കൂളില്‍ യു.കെ.ജിക്ക് പഠിക്കുന്ന സഞ്ചു ഏക മകനാണ്.

Post a Comment

0 Comments