അതിരപ്പള്ളി പദ്ധതിക്കെതിരെ മുസ്ലീം ലീഗ്

അതിരപ്പള്ളി പദ്ധതിക്കെതിരെ മുസ്ലീം ലീഗ്

കോഴിക്കോട്: അതിരപ്പിള്ളി പദ്ധതിക്കെതിരെ മുസ്ലീം ലീഗ് രംഗത്ത്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എം. മജീദാണ് അറിയിച്ചത്. പദ്ധതി നടപ്പാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ ചെയ്യുന്നത് വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിലൂടെ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗനിക്കുന്നില്ല. പദ്ധതി നടപ്പാക്കരുത് എന്നത് യുഡിഎഫിന്റെ തീരുമാനമാണ്. ഇക്കാര്യത്തില്‍ അനൈക്യമുണ്ടെന്ന് കരുതുന്നില്ലെന്നും മജീദ് പറഞ്ഞു. അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവന നടത്തിയിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം രണ്ടു തട്ടിലാണെന്ന പ്രചരണം നടക്കുന്നതിനിടെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്.

Post a Comment

0 Comments