സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ക്ലബ്ബ്‌ 'ഫ്രീഡം പാത്ത്' സംഘടിപ്പിച്ചു

സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ക്ലബ്ബ്‌ 'ഫ്രീഡം പാത്ത്' സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ആർട്‌സ് ആന്‍റ് സ്‌പോർട്‌സ് ക്ലബ്ബ്‌ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എഫ് ഫോര്‍ ഫ്രീഡം നോട്ട് ഫാസിസം എന്ന പ്രമേയത്തിൽ ഫ്രീഡം പാത്ത് സംഘടിപ്പിച്ചു. ക്ലബ്ബ്‌ പ്രസിഡന്റ് ജംഷീദ്‌ കുന്നുമ്മൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ലബ്ബ്‌ സെക്രട്ടറി ഫുഹാദ് കെ.യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വാർഡ് മെംബർ പി.പി നസീമ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകുകി. മജീദ്‌.കെ, അഷറഫ് എ.കെ, അഷറഫ്. പി, ഉനൈസ് മുബാറക്ക്, ഹാശിർ. കെ, സുബൈർ. എം, ഇജാസ്. കെ, മുർഷിദ്, ജുനൈദ്, നൗഫൽ , ഹാരിസ്, ഫൈറൂസ്, റിയാസ്,ഷരീഫ്, ഹബീബ് എന്നിവർ സംബന്ധിച്ചു. ഇർഷാദ് സി. കെ നന്ദി പറഞ്ഞു. തുടർന്ന് പായസം വിതരണം ചെയ്തു.

Post a Comment

0 Comments