സ്വാതന്ത്ര്യ ദിനത്തിൽ വൃദ്ധ സദനത്തിൽ കളിയും ചിരിയുമായി സൗത്ത് ചിത്താരി മില്ലത്ത് സാന്ത്വനം പ്രവർത്തകർ

സ്വാതന്ത്ര്യ ദിനത്തിൽ വൃദ്ധ സദനത്തിൽ കളിയും ചിരിയുമായി സൗത്ത് ചിത്താരി മില്ലത്ത് സാന്ത്വനം പ്രവർത്തകർ

കാഞ്ഞങ്ങാട്: സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തി ഒന്നാം വാര്ഷികാഘോഷത്തിൽ സമൂഹത്തിലെ അഗതികൾക്കൊപ്പം   കളിയും ചിരിയുമായി സൗത്ത് ചിത്താരി മില്ലത് സാന്ത്വനം പ്രവർത്തകർ സമൂഹത്തിനു മാതൃകയായി . കാഞ്ഞിരപ്പൊയിൽ  മലബാർ  അഗതി മന്ദിരത്തിലാണ് നാടൻ പാട്ടിന്റെയും , നൃത്തത്തിന്റെയും  അകമ്പടിയോടെ  പ്രവർത്തകർ അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് സന്തോഷത്തിന്റെ  പുത്തൻ അനുഭവം  പകർന്നു  നൽകിയത് .

സമൂഹത്തിൽ വേദന അനുഭവിക്കുന്നവരെയും , ഒറ്റപ്പെടുന്നവരെയും പരിഗണിക്കാതെ നമ്മുടെ സ്വാതന്ത്ര്യം പൂർണ്ണമാവില്ല എന്ന് ട്രസ്ററ്ചെയർമാൻ ബെസ്ററ് ഇന്ത്യ റഫീഖ് അഭിപ്രായപ്പെട്ടു . കാലം നമ്മോടു ആവശ്യപ്പെടുന്നത് ഒരു തിരിച്ചു പോക്കാണെന്നും , നാം വിഘടിച്ചു നിൽക്കേണ്ടവർ അല്ലെന്നും , ചേർന്ന് നിന്ന് ഈ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കേണ്ടവർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . തുടർന്ന് പ്രശസ്ത നാടൻ പാട്ട് കലാകാരൻ ജിത്തു ബങ്കളവും ടീമും അവതരിപ്പിച്ച നാടൻ പാട്ടിനൊത്തു സദസ്സ് നൃത്ത ചുവടുകൾ വെച്ച് സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും മാനവ ഐക്യം തീർത്തു . പി .എൻ .പണിക്കർ ആയുർവേദ കോളേജിലെ വിദ്യാർഥികൾ എല്ലാവർക്കും ഭക്ഷണം വിതരണം ചെയ്തു .

മില്ലതു സാന്ത്വനം ചാരിറ്റബിള്‍ ട്രസ്ററ് ഭാരവാഹികളായ കെ .സി .മുഹമ്മദ് കുഞ്ഞി , എ .കെ .അബ്ദുൽ ഖാദർ , റിയാസ് അമലടുക്കം, അസീസ് ചാപ്പയിൽ , ഹബീബ് ചിത്താരി, ശരീഫ് തായൽ , നാച്ചു ചിത്താരി , ഇർഷാദ് എം .ജി തുടങ്ങിയവർ സംബന്ധിച്ചു .

Post a Comment

0 Comments