വാടക നല്‍കിയില്ല: രജനീകാന്തിന്റെ ഭാര്യയുടെ സ്‌കൂള്‍ പൂട്ടിച്ചു

വാടക നല്‍കിയില്ല: രജനീകാന്തിന്റെ ഭാര്യയുടെ സ്‌കൂള്‍ പൂട്ടിച്ചു

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ഭാര്യ ലത നടത്തിവരുന്ന സ്‌കൂള്‍ പൂട്ടിച്ചു. സ്‌കൂള്‍ കെട്ടിടത്തിന്റെ വാടക കൊടുക്കാത്തതിനെ തുടര്‍ന്നാണ് ഉടമസ്ഥന്‍ സ്‌കൂള്‍ പൂട്ടിച്ചത്.

രാഘവേന്ദ്ര ഫൗണ്ടേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗിണ്ടിയിലെ ആശ്രം മെട്രിക്കുലേഷന്‍ സ്‌കൂള്‍ കെട്ടിടമാണ് വാടക കൊടുക്കാത്തതിനെ തുടര്‍ന്ന് ഉടമ പൂട്ടിയത്. മൂന്നുറോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ ബുധനാഴ്ചയാണ് പൂട്ടിയത്.

2002 ലാണ് കെട്ടിടം സ്‌കൂളിനായി വിട്ടുകൊടുക്കുന്നത്. വാടക കൃത്യമായി തരാത്തതിനെ തുടര്‍ന്ന് കെട്ടിടം ഒഴിഞ്ഞുകൊടുക്കാന്‍ 2013 ല്‍ ആവശ്യപ്പെട്ടിരുന്നതായും വെങ്കടേശ്വരലു പറഞ്ഞു. വാടക കുടിശ്ശികയായ പത്തുകോടിയോളം രൂപ നല്‍കണമെന്നും കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഒരു വര്‍ഷം മുമ്പ് കോടതിയെ സമീപിച്ചിരുന്നതായും. എന്നാല്‍ രണ്ടു കോടി മാത്രം തന്ന് മറ്റു ആശയവിനിമയം ഇതുവരെ നടത്തിയിരുന്നില്ലെന്നും ഉടമ പറയുന്നു. അതേസമയം സ്‌കൂളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പത്രക്കുറിപ്പ് ആശ്രം സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്തിറക്കി.

Post a Comment

0 Comments