മാധ്യമങ്ങള്‍ വേട്ടക്കാരോടൊപ്പം നില്‍ക്കാതെ ഇരകളോടൊപ്പം നില്‍ക്കണം: ഡോ. ജി ഗോപകുമാര്‍

LATEST UPDATES

6/recent/ticker-posts

മാധ്യമങ്ങള്‍ വേട്ടക്കാരോടൊപ്പം നില്‍ക്കാതെ ഇരകളോടൊപ്പം നില്‍ക്കണം: ഡോ. ജി ഗോപകുമാര്‍

ബേക്കല്‍: മാധ്യമങ്ങള്‍ വേട്ടക്കാരോടൊപ്പം നില്‍ക്കാതെ ഇരയോടൊപ്പം നില്‍ക്കാനുളള ആര്‍ജ്ജവം കാണിക്കണമെന്ന് കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. ജി ഗോപകുമാര്‍ പറഞ്ഞു. വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കാനായി മാധ്യമ പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ബേക്കലില്‍ സംഘടിപ്പിച്ച ജില്ലാ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി കെ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. കെ ജെ യു സംസ്ഥാന സെക്രട്ടറി കെ സി സ്മിജന്‍ ആലുവ മുഖ്യപഭാഷണം നടത്തി. സൈബര്‍യുഗത്തിലെ മാധ്യമ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ സൈബര്‍ സെല്ലിലെ രവീന്ദ്രന്‍ മടിക്കൈയും, സംഘടനയും സംഘാടനവും എന്ന വിഷയത്തില്‍ ജോസ് തയ്യിലും ക്ലാസെടുത്തു. 2016 ലെ മികച്ച വാര്‍ത്തകള്‍ക്ക് ശിവദാസ് രാജപുരം, പ്രസാദ് ഭീമനടി എന്നിവരെ കെ ജെ യു സംസ്ഥാന സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍ ഉപഹാരം നല്‍കി ആദരിച്ചു.
മെമ്പര്‍ഷിപ്പ് വിതരണം ഐ ജെ യു ദേശീയ സമിതി അംഗം ശ്രീമൂലം മോഹന്‍ദാസും, ഉപഹാര വിതരണം അന്‍വര്‍ കോളിയടുക്കവും നിര്‍വ്വഹിച്ചു.
കെ ജെ യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശ്രീനി ആലക്കോട്, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡണ്ട് ഇ വി ജയകൃഷ്ണന്‍ പ്രസംഗിച്ചു. ഹാറൂണ്‍ ചിത്താരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി പി രാഘവന്‍ വെള്ളരികുണ്ട് സ്വാഗതവും, ഫസല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments