കാണാതായ കുട്ടികളുടെ കണക്ക് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ഹൈക്കോടതി

കാണാതായ കുട്ടികളുടെ കണക്ക് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് നിന്നും കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിന് എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കാണാതായ പതിനഞ്ച് വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ പട്ടിക മൂന്ന് ദിവസത്തിനകം സമർപ്പിക്കണമെന്നും കോടതി സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിച്ചു.

നാല് മാസം മുമ്പ് കാണാതായ മൂകനും ബധിരനുമായ കുട്ടിയെ കണ്ടെത്താൻ പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാവ് നൽകിയ ഹർജിയിലാണ് സർക്കാരിനും പൊലീസിനുമെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. സർക്കാർ ഒട്ടും താൽപര്യമില്ലാത്ത രീതിയിലാണ് ഈ കേസ് കൈകാര്യം ചെയ്തതെന്നും അത് ഗൗരവമായി കാണുന്നുവെന്നും കോടതി വ്യക്തമാക്കി. കുട്ടിയെ കണ്ടെത്താൻ വീഴ്ചകളില്ലാതെ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു.

Post a Comment

0 Comments