കാഞ്ഞങ്ങാട്: എസ്കെഎസ്എസ്എഫ് മുട്ടുന്തല ശംസുൽ ഉലമ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഹിഫ്ളുല്‍ ഖുര്‍ആന്‍ മത്സരത്തിന്റെ ഓഡിഷൻ ആഗസ്ത് 20ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടക്കും. കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുനൂറോളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന മലബാറിലെ ഏറ്റവും വലിയ അഖിലേന്ത്യാ ഖുർആൻ ഓഡിഷനാണ് കാഞ്ഞങ്ങാട്ട് നടക്കുന്നത്. ഈ മാസം 28ന് മുട്ടുന്തലയിൽ നടക്കുന്ന ഫൈനൽ റൗണ്ട് മത്സരത്തില്‍ വിജയികളാവുന്നവര്‍ക്ക് ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും, രണ്ടാം സമ്മാനം അര ലക്ഷം രൂപയും, മൂന്നാം സമ്മാനം കാൽ ലക്ഷം രൂപയുമാണ് ലഭിക്കുക.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ടി കെ പൂക്കോയ തങ്ങള്‍ ഓഡിഷൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, മെട്രോ മുഹമ്മദ് ഹാജി, ഹാരിസ് ദാരിമി ബദിര, കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, സണ്‍ലൈറ്റ് അബ്ദുല്‍റഹിമാന്‍ ഹാജി, മുഹമ്മദലി അസ്ഹരി മട്ടന്നൂര്‍, ഇബ്രാഹിം ആവിക്കല്‍, അബ്ദുള്ള മുട്ടുന്തല, എം എ റഹ്മാന്‍, റഷീദ് മുട്ടുന്തല എന്നിവര്‍ പ്രസംഗിക്കും. മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. അനുഗ്രഹം2017 പരിപാടിയുടെ ഭാഗമായാണ് ഹിഫ്ളുല്‍ ഖുര്‍ആന്‍ മത്സരം സംഘടിപ്പിക്കുന്നത്. 26ന് നവാസ് മന്നാനി പനവൂരും, 27ന് എ.എം. നൗഷാദ് ബാഖവി ചിറയിന്‍കീഴും മുട്ടുന്തലയില്‍ പ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്.
0 Comments