കാഞ്ഞങ്ങാടിന് നവ്യാനുഭവമായി ഓള്‍ ഇന്ത്യാ ഹിഫ്ളുല്‍ ഖുര്‍ആന്‍ ഓഡിഷന്‍

കാഞ്ഞങ്ങാടിന് നവ്യാനുഭവമായി ഓള്‍ ഇന്ത്യാ ഹിഫ്ളുല്‍ ഖുര്‍ആന്‍ ഓഡിഷന്‍

കാഞ്ഞങ്ങാട്: എസ്കെഎസ്എസ്എഫ് മുട്ടുന്തല ശംസുല്‍ ഉലമാ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഹിഫ്ളുല്‍ ഖുര്‍ആന്‍ മത്സരത്തിന്റെ ഓഡിഷന്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ നടന്നു. മുട്ടുംന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുല്‍ റഹിമാന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ടി.കെ  പൂക്കോയ തങ്ങള്‍ ചന്തേര ഉദ്ഘാടനം ചെയ്തു.

ഓഡിഷന്‍ റൌണ്ടില്‍ കേരളത്തിന് പുറമേ കര്‍ണ്ണാടക, തമിഴ്നാട്, ഭോപ്പാല്‍, ബീഹാര്‍, മുംബൈ, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നൂറ്റി എഴുപതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി രമേശന്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ്‌ ഹാജി, ജനറല്‍സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, സെക്രട്ടറിമാരായ കെ.യു ദാവൂദ് ചിത്താരി, ബഷീര്‍ ആറങ്ങാടി, ട്രഷറര്‍ പാലക്കി കുഞ്ഞാമദ് ഹാജി, ന്യൂനപക്ഷ സമിതി കണ്‍വീനര്‍ സി മുഹമ്മദ്‌ കുഞ്ഞി, ഓര്‍ഫനേജ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എ ഹമീദ് ഹാജി, മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ജാഫര്‍, മഹമൂദ് മുറിയനാവി, റസാഖ് തായാലക്കണ്ടി, എസ്കെഎസ്എസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഫൈസി ആറങ്ങാടി, കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് ശറഫുദ്ധീന്‍ കുണിയ, സെക്രട്ടറി രംശീദ് കല്ലൂരാവി, കാഞ്ഞങ്ങാട് യതീം ഖാന ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, എസ് എം എഫ് ജില്ലാ വൈസ് പ്രസിഡന്റ് കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി, വാര്‍ഷികാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ആവിക്കല്‍, സുന്നി സെന്റര്‍ ചെയര്‍മാന്‍ അബ്ദുള്ള മുട്ടുന്തല, അജാനൂര്‍ റേഞ്ച് സെക്രട്ടറി അഷറഫ് ദാരിമി കൊട്ടിലങ്ങാട്,  റഷീദ് കല്ലിങ്കാല്‍, ഒരുമ ഫൌണ്ടേഷന്‍ ജനറല്‍സെക്രട്ടറി ഹാറൂണ്‍ ചിത്താരി, എം എസ് എസ് ജില്ലാ പ്രസിഡന്റ് പി എം നാസര്‍, എം ബി ഹനീഫ്, സി പി സുബൈര്‍, സുറൂര്‍ മൊയ്തു ഹാജി, പി എച്ച് ശരീഫ്, റഷീദ് മുട്ടുംന്തല, അബ്ദുല്‍ ഖാദര്‍ ഹാജി റഹ്മത്ത്, മൊയ്തു മമ്മു ഹാജി, പാറക്കാട്ട് മുഹമ്മദ്‌ ഹാജി, മാട്ടുമ്മല്‍ അബ്ദുള്ള, ബദറുധീന്‍ സണ്‍ലൈറ്റ്, അബ്ദുല്‍ അസീസ്‌ ബദരി, കെ എം ബഷീര്‍, ഇല്യാസ് പി.പി, അബ്ദുള്ള മീലാദ്, ഇസ്ഹാഖ് റഹ്മാന്‍, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, ഫൈസല്‍ വടകരമുക്ക്, അഷറഫ് ഹന്ന എന്നിവര്‍ സംബന്ധിച്ചു.

ഹാഫിള് മുഹമ്മദ്‌ ചിത്താരി ഖിറാഅത്ത്‌ നടത്തി. ഖത്തീബ് മുഹമ്മദലി അസ്ഹരി മട്ടന്നൂര്‍ പ്രാര്‍ത്ഥന നടത്തി. മുട്ടുംന്തല ശാഖാ എസ്കെഎസ്എസ്എഫ് സെക്രട്ടറി കെ ടി റിസ് വാന്‍, സ്വാഗതവും, വാര്‍ഷികാഘോഷ കമ്മിറ്റി കണ്‍ വീനര്‍ എം എ റഹ്മാന്‍ നന്ദിയും പറഞ്ഞു.

അനുഗ്രഹം 2017 പരിപാടിയുടെ ഭാഗമായാണ് ഹിഫ്ളുല്‍ ഖുര്‍ആന്‍ മത്സരം സംഘടിപ്പിച്ചത്. 28ന് മുട്ടുന്തല ശൈഖ് ഇസ്ഹാഖ് നഗറില്‍ ഖുര്‍ആന്‍ ഹിഫ്ല് ഫൈനല്‍ മത്സരം നടക്കും. ഈ മാസം 26ന് നവാസ് മന്നാനിയും 27ന് നൗഷാദ് ബാഖവി ചിറയിന്‍കീഴും മുട്ടുന്തലയില്‍ പ്രഭാഷണം നടത്തും.

Post a Comment

0 Comments