ഹദിയ അതിഞ്ഞാലിന്റെ 'ഞാനും എന്റെ ഉമ്മയും' പാരന്റിംഗ് ക്ലാസ് ശ്രദ്ധേയമായി

ഹദിയ അതിഞ്ഞാലിന്റെ 'ഞാനും എന്റെ ഉമ്മയും' പാരന്റിംഗ് ക്ലാസ് ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ കുടുംബംങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ശിഥിലീകരണവും, താറുമാറാകുന്ന ഭദ്രതയും  കണക്കിലെടുത്തു ഹദിയ അതിഞ്ഞാലിന്റെ നേതൃത്വത്തില്‍ അതിഞ്ഞാല്‍ ''ഞാനും എന്റെ ഉമ്മയും'' എന്ന വിഷയത്തിൽ പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു. അതിഞ്ഞാല്‍  അന്‍സാറുല്‍ ഇസ്ലാം മദ്‌റസയില്‍ വച്ച് സ്ത്രീകള്‍ക്ക് മാത്രമായി നടത്തിയ ക്ലാസ് അവതരണം കൊണ്ടും  ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ''ഞാനും എന്റെ ഉമ്മയും'' എന്ന വിഷയത്തിൽ നല്ല പാരന്റിങ് രീതിയിലൂടെ കൗമാര പ്രായക്കാരായ കുട്ടികളിലെ ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കാനും നല്ല പെരുമാറ്റ രീതികള്‍ വളര്‍ത്തിയെടുക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായിരുന്നു ക്ലാസ്.  ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ കണ്ണൂരിലെ ഡോക്ടര്‍ ഷെര്‍ണ്ണ ജൈലാലാണ്  ക്ലാസെടുത്തത്. പി.എം. ആയിസു ഹജ്ജുമ്മയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അജാനൂർ പഞ്ചായത്ത് മെംബർ ഷീബ ഉമ്മർ ഉദ്ഘാടനം ചെയ്തു. അജാനൂർ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാമിന, ഹാജറ അഷറഫ്, കാഞ്ഞങ്ങാട് മുൻസിപ്പൽ കൗൺസിലർ  ഖദീജ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments