ദിലീപിനെ കുടുക്കിയതിലും സ്വാമിയുടെ ലിംഗഛേദത്തിനും പിന്നില്‍ എഡിജിപി ബി. സന്ധ്യയെന്ന് പി.സി ജോര്‍ജ്

ദിലീപിനെ കുടുക്കിയതിലും സ്വാമിയുടെ ലിംഗഛേദത്തിനും പിന്നില്‍ എഡിജിപി ബി. സന്ധ്യയെന്ന് പി.സി ജോര്‍ജ്

ഇടുക്കി: എഡിജിപി ബി.സന്ധ്യയ്ക്കും വനിതാ കമ്മീഷനുമെതിരെ വീണ്ടും വിമര്‍ശനവുമായി പി.സി ജോര്‍ജ് എം.എല്‍.എ. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതാണ്. അതിനു പിന്നില്‍ എഡിജിപി ബി.സന്ധ്യയാണ് തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിനു പിന്നിലും ബി.സന്ധ്യയ്ക്ക് പങ്കുണ്ട്. തന്നെ ചോദ്യം ചെയ്യാന്‍ വനിതാ കമ്മീഷന് അധികാരമില്ലെന്നും ചോദ്യം ചെയ്യാന്‍ വന്നാല്‍ താടിയ്ക്ക് തട്ടുകിട്ടിമെന്നും ജോര്‍ജ് ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് പ്രതികരിച്ചു.

ദിലീപിനും അമ്മയും ഭാര്യയും മകളുമുണ്ടെന്ന് ഇരയായ നടിയുടെ അമ്മ ഓര്‍ക്കണം. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധിയാണെന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടാണ് ജോര്‍ജിന്റെ പ്രതികരണം.

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിലും ദിലീപിന്റെ അറസ്റ്റിനു പിന്നിലും ബി.സന്ധ്യയ്ക്ക് പങ്കുണ്ട്. ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. തന്നെ ചോദ്യം ചെയ്യാന്‍ ഒരു വനിതാ കമ്മീഷനും അധികാരമില്ലെന്നും ചോദ്യം ചെയ്യാന്‍ വന്നാല്‍ തടയ്ക്ക് തട്ടുകിട്ടുമെന്നും ജോര്‍ജ് പറയുന്നു.

ആക്രമണത്തിനിരയായ നടിയെ അധിക്ഷേപിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. ജോര്‍ജിനെ ചോദ്യം ചെയ്യാനും കമ്മീഷന്‍ സ്പീക്കറുടെ അനുമതി തേടിയിരുന്നു. സ്പീക്കറുടെ ഭാഗത്തുനിന്നും ജോര്‍ജിനെതിരെ വിമര്‍ശനമുണ്ടായി. ഇതേതുടര്‍ന്ന് സ്പീക്കര്‍ക്കും വനിതാ കമ്മീഷനുമെതിരെ ജോര്‍ജ് ശക്തമായ വിമര്‍ശനവും അഴിച്ചുവിട്ടിരുന്നു.

ജോര്‍ജിന്റെത് മനുഷത്വവിരുദ്ധമായ നടപടിയാണെന്നും സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Post a Comment

0 Comments