
കാസര്‍കോട്: ജാതിമത രാഷ്ട്രീയത്തിന് അതീതമായി മാനവികത ഉയര്‍ത്തിപിടിച്ചു കൊണ്ടുള്ള നന്മ നിറഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ പ്രവര്‍ത്തനം പ്രശംസനീയവും മാതൃകാപരവുമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന മുദ്രവാക്യമുയര്‍ത്തി യൂത്ത് ലീഗ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി നടന്ന യാത്രയില്‍ ജില്ലയിലെ വിവിധ മതനേതാക്കളും സാംസ്‌ക്കാരിക നായകരുമായി കൂടികാഴ്ച നടത്തിയതിന്റെ ഭാഗമായി സായിറാം ഗോപാലകൃഷ്ണ ഭട്ടിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്ന് ബേള കിളിങ്കാറിലെ വസതിയില്‍ എത്തിയതായിരുന്നു തങ്ങള്‍. വീടില്ലാത്ത പാവങ്ങള്‍ക്ക് മുന്നില്‍ സാന്ത്വനത്തിന്റെ മേല്‍ക്കൂരയായി, അശരണര്‍ക്കു മുന്നില്‍ അനുകമ്പയുടെ കൈത്താങ്ങായി മാറിയ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും,മനുഷ്യ സ്‌നേഹിയും, സാമൂഹ്യ മേഖലകളിലെ നിറസാന്നിധ്യവുമായ സായിറാം ഗോപാല കൃഷ്ണ ഭട്ടിന് ദുബൈ കെ .എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ സ്‌നോഹാദരവ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. മുന്‍ മന്തി സി.ടി അഹമ്മദലി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുള്ള, സെക്രട്ടറി കെ.ഇ.എ ബക്കര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണ ഭട്ട് ,മണ്ഡലം മുസ് ലിം ലീഗ് പ്രസിഡണ്ട് എ. എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ,ട്രഷറര്‍ മാഹിന്‍ കേളോട്ട് ,ഹാഷിം കടവത്ത്, ടി .എം ഇഖ്ബാല്‍, അബ്ബാസ് ബീഗം, സി. ബി അബ്ദുല്ല ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, ജില്ലാ ഭാരവാഹികളായ യൂസഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍,ഹാഷിം ബംബ്രാണി, നൗഷാദ് കൊത്തിക്കാല്‍ സഹീര്‍ ആസിഫ് കെ. എം .സി .സി നേതാക്കളായ എ .പി ഉമര്‍ ,എരിയാല്‍ മുഹമ്മദ് കുഞ്ഞി ,മഹമൂദ് കുളങ്കര ,സലാം കന്യപ്പാടി ,എ .കെ കരീം, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ ബദറുദ്ദീന്‍ താഷിം ,അന്‍വര്‍ ഓസോണ്‍,അബ്ദുല്ല ചാലക്കര,നവാസ് കുഞ്ചാര്‍,ഹൈദര്‍ കുടുപ്പംകുഴി,ഹഫീസ് ചൂരി, റിയാസ് മാന്യ, മൊയ്തീന്‍ കുഞ്ഞി സി എ നഗര്‍ ,അന്‍വര്‍ മഞ്ഞമ്പാറ,ഉബൈദ് ചെറൂണി, ഹൈദര്‍ പാടലട്ക്ക, അഫ്താബ് അഹമ്മദ് സംബന്ധിച്ചു. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ഭക്ഷണത്തിന്റെയുമൊക്കെ പേരില്‍ പച്ച മനുഷ്യരെ കൊന്നുതള്ളുകയും, ഭാരത സാംസ്‌ക്കാരത്തിന്റെ മഹിതമായ പൈതൃകത്തെ തച്ചുടക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് ഭരണകൂടങ്ങള്‍ തന്നെ ഒത്താശ ചെയ്ത് കൊടുക്കുകയും ചെയ്യുന്ന കലുഷിതമായ വര്‍ത്തമാന കാലത്ത് ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യനെ മനുഷ്യനായി കണ്ട് അവരിലെ കാരുണ്യമര്‍ഹിക്കുന്നവരിലേക്ക് കാരുണ്യ വര്‍ഷം ചൊരിയുന്ന മനുഷ്യത്വത്തിന്റെ ആള്‍രൂപമാണ് സായിറാം ഭട്ട് എന്നും പത്മശ്രീ എന്ന ബഹുമതി നല്‍കി അദ്ദേഹത്തെ രാജ്യം ആദരിക്കണമെന്നും ദുബൈ കെ. എം. സി സി. കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി ജനറല്‍ സെക്രട്ടറി പി.ഡി .നൂറുദ്ദീന്‍ ട്രഷര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
0 Comments