വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് കൊടുത്തു

വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് കൊടുത്തു

സൗദി: വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് കൊടുത്തു. അസീര്‍ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് യുവാവ് വധശിക്ഷയില്‍ നിന്നും ഒഴിവായി. പ്രവിശ്യയിലെ സൗദി പൗരനാണ് മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കിയത്.

യുവാവിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടുമുന്‍പാണ് പിതാവ് എത്തി മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കിയത്. ജനക്കൂട്ടത്തിനിടയില്‍ നിന്നും ഓടിവന്ന പിതാവ് വധശിക്ഷ നടപ്പിലാക്കരുതേ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. കൊലയളിക്ക് മാപ്പ് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചുറ്റും കൂടി നിന്ന ആള്‍ക്കൂട്ടം നിറഞ്ഞ ആരവത്തോടെയാണ് അദ്ദേഹത്തെ പൊക്കിയെടുത്ത് ആദരവ് പ്രകടിപ്പിച്ചത്.

Post a Comment

0 Comments