വ്യാഴാഴ്‌ച, ഓഗസ്റ്റ് 24, 2017
മലപ്പുറം: കോടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിനെ വെട്ടേറ്റ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ പുളിഞ്ചോട്ടില്‍ വച്ചാണ് സംഭവം. ഇയാളെ റോഡരികില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ ഏഴരയോടെയാണ് റോഡരികില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ ചേര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയാണിയാള്‍. അടുത്തിടയ്ക്കാണിയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ