ലക്നൗ: ഉത്തര്‍പ്രദേശിലെ വഖിംപൂര്‍ ജില്ലയില്‍ പ്രണയം നിരസിച്ച പതിനാലുകാരിയുടെ കൈ യുവാവ് വെട്ടിമാറ്റി. .ഒമ്ബതാം ക്ലാസുകാരിയോട് വിനോദ് ചൊരസ്യ എന്നയാള്‍ പ്രണയഭ്യാര്‍ത്ഥനയാണ് മാസങ്ങളോളമായി നടക്കുകയാണ്.
പെണ്‍കുട്ടി മാര്‍ക്കറ്റിലൂടെ നടന്നുപോകുമ്ബോള്‍ പതിവുപോലെ സംഭവ ദിവസവും വിനോദ് ശല്ല്യം ചെയ്തു.ഇതിനെ പെണ്‍കുട്ടി ശക്തിമായി എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ അരിശം കയറിയ വിനോദ് തൊട്ടടുത്ത വെല്‍ഡിംഗ് കടയില്‍ നിന്ന് വാളെടുത്ത് പെണ്‍കുട്ടിയുടെ കൈ വെട്ടിമാറ്റുകയായിരുന്നു. വെട്ടേറ്റ് വലതുകൈ അറ്റുപോയി. പൊതുജനമധ്യത്തില്‍ വെച്ചായിരുന്നു ഈ ക്രൂരത അരങ്ങേറിയത്. പെണ്‍കുട്ടിയെ ഉടനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റി. വിനോദ് ചൗരസ്യയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
0 Comments