ഓട്ടോറിക്ഷയില്‍ പൊലിസ് ജീപ്പിടിച്ച് യുവാവിന് പരിക്ക്

ഓട്ടോറിക്ഷയില്‍ പൊലിസ് ജീപ്പിടിച്ച് യുവാവിന് പരിക്ക്

കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയില്‍ പൊലിസ് ജീപ്പിടിച്ച് തെറിച്ച് വീണ് യുവാവിന് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ ആലാമിപ്പള്ളിയിലെ എച്ച്.ആര്‍ വദരാജപൈയുടെ മകന്‍ രജ്ഞിത്തി(38)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തില്‍ അപകടമുണ്ടായത്.
വദരാജപൈ ഓടിച്ച കെ.എല്‍ 60 എ 3373 നമ്പര്‍ ഓട്ടോ റിക്ഷയില്‍ നിയന്ത്രണം വിട്ട പൊലിസ് വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചു വീണ രജ്ഞിത്തിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം മംഗലാപുര ത്തേക്ക് മാറ്റുകയായിരുന്നു. രജ്ജിത്തി ന്റെ കാലിനും തൊളെല്ലിനും പൊട്ടി പരിക്കേറ്റ നിലയിലാണ്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.

Post a Comment

0 Comments