പോലീസ് സ്‌റ്റേഷനിലെ സ്‌റ്റോറൂമില്‍ സൂക്ഷിച്ച 45 കിലോ കഞ്ചാവ് എലികള്‍ കൊണ്ടുപോയതായി പോലീസിന്റെ വിശദീകരണം

പോലീസ് സ്‌റ്റേഷനിലെ സ്‌റ്റോറൂമില്‍ സൂക്ഷിച്ച 45 കിലോ കഞ്ചാവ് എലികള്‍ കൊണ്ടുപോയതായി പോലീസിന്റെ വിശദീകരണം

ധന്‍ബാദ് : 45 കിലോ കഞ്ചാവും എലികള്‍ കൊണ്ടുപോയതായി പോലീസിന്റെ വിശദീകരണം. ബീഹാറിലെ എലികള്‍ക്കു മേലാണ് വീണ്ടും ഇത്തരമൊരു കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നത്. 2016 മേയ് മാസത്തിലാണ് ദേശീയപാതയില്‍ വച്ച് കാറില്‍ കടത്തുകയായിരുന്ന 145 കിലോ അഞ്ചാവ് ബേര്‍വേഡ പോലീസ് പിടികൂടിയത്. കാറില്‍ ഉണ്ടായിരുന്ന ബീഹാര്‍ സ്വദേശിയായ ശിവരാജ് കുമാറിനെയും പോലീസ് അറസ്റ്റു ചെയ്തു. ബിഹാറില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. തൊണ്ടി മുതലായ കഞ്ചാവ് ബേര്‍വഡ പോലീസ് സ്‌റ്റേഷനിലെ സ്‌റ്റോറൂമില്‍ സൂക്ഷിച്ചു. കേസ് വിചാരണയ്ക്ക് എത്തിയപ്പോള്‍ പിടികൂടിയ കഞ്ചാവ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍, പോലീസ് ഹാജരാക്കിയപ്പോള്‍ 45 കിലോ കഞ്ചാവിന്റെ കുറവ് കാണപ്പെട്ടു

Post a Comment

0 Comments