സ്ത്രീകള്‍ക്കായി 'ഞാനും എന്റെ മകളും' പാരന്റിംഗ് ക്ലാസ് തിങ്കളാഴ്ച ചിത്താരിയില്‍

LATEST UPDATES

6/recent/ticker-posts

സ്ത്രീകള്‍ക്കായി 'ഞാനും എന്റെ മകളും' പാരന്റിംഗ് ക്ലാസ് തിങ്കളാഴ്ച ചിത്താരിയില്‍

കാഞ്ഞങ്ങാട്: തലമുറകളുടെ ശില്‍പിയായും യുഗങ്ങളുടെ മാതാവായും സ്ത്രീ അവരോധിക്കപ്പെടുന്നത്, ഏഴു വയസ്സുവരെ കൂടെ കളിക്കാനും 12 വയസ്സുവരെ കൂടെ പഠിക്കാനും കൗമാരത്തില്‍ കൂടെയിരുന്ന് കൂട്ടുകൂടാനും കഴിയുന്ന മാതാവിന് ഒരുപാട് ജീവിത പാഠങ്ങള്‍ കുട്ടിക്ക് പകര്‍ന്നു നല്‍കാന്‍ കഴിയും. കൂട്ടും കളിയും പഠനവും അമ്മയുടെ സാന്നിധ്യം കൊണ്ട് ശക്തവും സാമീപ്യം കൊണ്ട് ഹൃദ്യവുമാകണം. കുടുംബ ബന്ധത്തിന്റെ ദൃഢതയും കരുത്തും സ്ത്രീകളെ ആശ്രയിച്ചിരിക്കും എന്ന തിരിച്ചറിവില്‍ നിന്ന് ഉത്തരവാദിത്തപൂര്‍ണവുമായ ഒരു ദൗത്യത്തിന്റെ കാവലാളാവുക എന്ന ഉദ്ദേശത്തോടെ സൌത്ത് ചിത്താരി ഒരുമ ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ സംഘടിപ്പിക്കുന്ന 'ഞാനും എന്റെ മകളും' സ്ത്രീകള്‍ക്കായുള്ള പാരന്റിംഗ് ക്ലാസ് 28ന് തിങ്കളാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെ സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസാ ഹാളിലാണ് പരിപാടി. നിരവധി പരിശീലന ക്ലാസുകള്‍ നടത്തി ശ്രദ്ധ പിടിച്ചു പറ്റിയ ജൂനിയര്‍ ചേമ്പര്‍ ഇന്‍റര്‍നാഷണല്‍ പരിശീലക ഡോക്ടര്‍ ഷെര്‍ണ ജയലാല്‍ പരിശീലന പരിപാടിക് നേതൃത്വം നല്‍കും. പ്രവേശനം സൗജന്യമാണ്.

Post a Comment

0 Comments