കൊച്ചിയിലെ ഫാസിസ്റ്റ് അക്രമം: മതേതര കൂട്ടായ്മ മാതൃകാപരം; വിസ്‌ഡം ഗ്ലോബൽ ഇസ്‌ലാമിക് മിഷൻ

LATEST UPDATES

6/recent/ticker-posts

കൊച്ചിയിലെ ഫാസിസ്റ്റ് അക്രമം: മതേതര കൂട്ടായ്മ മാതൃകാപരം; വിസ്‌ഡം ഗ്ലോബൽ ഇസ്‌ലാമിക് മിഷൻ

കാഞ്ഞങ്ങാട്. എറണാകുളം ജില്ലയിലെ വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ വിസ്‌ഡം പ്രബോധകരെ തടയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത നടപടിക്കെതിരെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റു മതേതര സാംസ്കാരിക നേതാക്കളും മതസംഘടനകളും ശക്തമായി പ്രതികരിച്ചത് ഫാസിസ്റ്റുകൾക്ക് ശക്തമായ താക്കീതാണെന്ന് "ഒരേ ഒരിന്ത്യഒരൊറ്റ ജനത" എന്ന പ്രമേയവുമായി വിസ്‌ഡം ഗ്ലോബൽ ഇസ്‌ലാമിക് മിഷൻ കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച ജില്ലാ സന്ദേശപ്രചാരണ സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.
രാജ്യം പൈതൃകമായി നില നിർത്തിപ്പോരുന്ന മതേതര കാഴ്ചപ്പാടുകൾ തകർക്കാനുള്ള നീക്കങ്ങൾ ഗൗരവതരമാണ്. ഗാന്ധി വധത്തിൽ തുടങ്ങി പശുരാഷ്ട്രീയത്തിൽ എത്തി നിൽക്കുന്ന ഫാസിസ്റ്റ് അജണ്ടകൾ ജനാതിപത്യ സമൂഹം സംഘടിതമായി ചെറുത്തുതോൽപിക്കണം. ഗോമാംസം ഭക്ഷിക്കുന്നത് പുണ്യമുണ്ടെന്ന്  റ്വിഗ്വേദവും സ്വാമി വിവേകാനന്ദൻറെ സാഹിത്യ സർവ്വസ്വവും എല്ലാം വ്യക്തമായി പഠിപ്പിക്കുമ്പോൾ മുസ്ലിം സമുദായത്തിന് ഗോമാസം ഭക്ഷിക്കുന്നതിൽ  പ്രത്യേക പുണ്യമില്ല എന്നതാണ് യാഥാർഥ്യം. അതിനാൽ ഗോമാംസവിവാദം ഒരു ഹിന്ദു മുസ്ലിം പ്രശ്നമേ അല്ല. അല്പം മാംസം സൂക്ഷിച്ചു എന്നതിന്റെ പേരിൽ നിരപരാധികൾ കൊലചെയ്യപ്പെടുമ്പോൾ വൻകിട മാട്ടിറച്ചി സംസ്കരണ കേന്ദ്രങ്ങളുടെ ഉടമകളും  നടത്തിപ്പുകാരുമായ കേന്ദ്രഭരണകക്ഷിയുടെ എം എൽ ഏ മാരടക്കമുള്ള ഉന്നതർ സ്വതന്ത്രമായി തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ് എന്നതാണ് വർത്തമാന കാല യാഥാർഥ്യം.
സമ്മേളനം വിസ്‌ഡം ഗ്ലോബൽ ഇസ്‌ലാമിക് മിഷൻ സംസ്ഥാന കൺവീനർ  സി.പി. സലിം ഉൽഘാടനം ചെയ്തു. എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ,  സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം. സി. ഖമറുദ്ദീൻ. സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഐ എൻ എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, കെ സി മുഹമ്മദ്, അബ്ദുൽ നാസർ സ്വലാഹി  എന്നിവർ പ്രസംഗിച്ചു. ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നടത്തി.

Post a Comment

0 Comments