സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടീമില്‍ ജില്ലയില്‍ നിന്ന് ഇടം പിടിച്ച് രണ്ട് മിടുക്കന്മാര്‍
Saturday, August 26, 2017
കാഞ്ഞങ്ങാട്: അടുത്ത മാസം ആന്ത്രപ്രദേശില്‍ നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ ടീമില്‍ ജില്ലയില്‍ നിന്ന് ഇടം പിടിച്ച് രണ്ട് മിടുക്കന്മാര്‍. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം മുഹമ്മദ് റാഫി നേതൃത്വം നല്‍കുന്ന തൃക്കരിപ്പൂര്‍ ഫുട്ബോള്‍ അക്കാദമിയില്‍ ഒരു വര്‍ഷമായി പരിശീലനവും ഫുട്ബോളും കളിക്കുന്ന ആതില്‍ അബ്ദുല്ലയും സിദ്ധാര്‍ത്ഥുമാണ് കേരള സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടിയിരിക്കുന്നത്. ഇതില്‍ ആതില്‍ അബ്ദുല്ല തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സി.എച്ച് മുഹമ്മദ് കോയ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഫോര്‍വേഡായിട്ടാണ് ആതില്‍ അബ്ദുല്ല ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ എ.ബി ഖമറുദ്ദീന്റെയും കാഞ്ഞങ്ങാട് നോര്‍ത്ത് ചിത്താരിയിലെ ഫൗസിയ ബാരിക്കാടിന്റെയും മകനാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സബ് ജൂനിയര്‍ സെലക്ഷനായി ആതില്‍ പോയിരുന്നു വെങ്കിലും പരിശീലന കളിക്കിടെ വീണ് കൈക്ക് പരിക്ക് പറ്റയതിനെ തുടര്‍ന്ന് ടീം സെലക്ഷനില്‍ ഇടം നേടാന്‍ കഴിയാതെ മടങ്ങുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് സിദ്ധാര്‍ഥ്. തിരുവനന്തപുരത്ത് നടന്ന ഫുട്‌ബോള്‍ സെലക്ഷനിലാണ് ഇരുവരും സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് നടക്കാവിലെ സുമിത്രന്‍-റീജ ദമ്പതികളുടെ മകനാണ്.
0 Comments