മലിംഗ 300 വിക്കറ്റ് ക്ലബിൽ

മലിംഗ 300 വിക്കറ്റ് ക്ലബിൽ

കൊളംബോ: തുടർ പരാജയങ്ങൾക്കിടയിൽ ശ്രീലങ്കൻ ആരാധകർക്ക് സന്തോഷിക്കാൻ ഒരു കാര്യമുണ്ടായി. ഫാസ്റ്റ് ബൗളർ ലസിത് മലിംഗ ഏകദിനത്തിൽ 300 വിക്കറ്റ് എന്ന നേട്ടത്തിലെത്തി. ഇന്ത്യയ്ക്കെതിരായ നാലം ഏകദിനത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ പുറത്താക്കിയാണ് മലിംഗ മുന്നൂറാം വിക്കറ്റ് ആഘോഷിച്ചത്. മത്സരത്തിലെ 30-ാം ഓവറിലെ മൂന്നാം പന്തിലാണ് കോഹ്ലി പുറത്തായി. കോഹ്‌ലി 96 പന്തിൽ 131 റണ്‍സ് നേടി.

കരിയറിലെ 203-ാം മത്സരത്തിലാണ് മലിംഗ 300 വിക്കറ്റ് കൊയ്തത്. 38 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.

Post a Comment

0 Comments