ആരാധനാലയങ്ങളുടെയും സ്കൂളുകളുടെയും സമീപത്തു നിന്ന് 50 മീറ്ററിന് അപ്പുറത്ത് ഇനിമുതൽ ബാറുകൾക്ക് പ്രവർത്തിക്കാം

ആരാധനാലയങ്ങളുടെയും സ്കൂളുകളുടെയും സമീപത്തു നിന്ന് 50 മീറ്ററിന് അപ്പുറത്ത് ഇനിമുതൽ ബാറുകൾക്ക് പ്രവർത്തിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചു. ആരാധനാലയങ്ങളുടെയും സ്കൂളുകളുടെയും സമീപത്തു നിന്ന് നിന്ന് 50 മീറ്ററിന് അപ്പുറത്ത് ഇനിമുതൽ ബാറുകൾക്ക് പ്രവർത്തിക്കാം. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് തയാറായതെന്നാണ് വിവരങ്ങൾ. എന്നാൽ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത് പിന്നീടായിരിക്കുമെന്നാണ് സൂചന.

ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ രംഗത്തെത്തി. തീരുമാനം ബാറുടമകൾക്കുള്ള ഓണ സമ്മാനമാണെന്നായിരുന്നു സുധീരന്‍റെ പരിഹാസം. എൽഡിഎഫ് സർക്കാരിന്‍റെ മദ്യനയം രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്നും അദ്ദേഹം തുറന്നടിച്ചു.

അതേസമയം, വിനോദസഞ്ചാര മേഖലയെ ബാധിക്കാതിരിക്കാനാണ് ബാറുകളുടെ ദൂരപരിധി പുതുക്കി നിശ്ചയിച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പഴയ ദൂരപരിധി പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments