ശാസ്താംകോട്ട: മൈനാഗപ്പള്ളി ഉദയ ജംഗ്ഷനില്‍ ബംഗാള്‍ സ്വദേശികള്‍ മലയാളി തൊഴിലാളിയുടെ കഴുത്തറുത്തു. ഇടവനശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മുട്ടത്ത് ഹോളോ ബ്രിക്‌സ് എന്ന ഇഷ്ടിക നിര്‍മാണ കമ്പനിയിലാണ് സംഭവം നടന്നത്.
ഗുരുതരമായി പരുക്കേറ്റ ഇടശ്ശേരി അശ്വതി ഭവനത്തില്‍ മോഹനന്‍ (60) വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴം രാത്രി പന്ത്രണ്ടോടെ ഒരുമിച്ചു മദ്യപിച്ച ഇവര്‍, തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് ക്രൂരതയില്‍ കലാശിച്ചത്. കൃത്യത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രെമിച്ച ബംഗാള്‍ സ്വദേശിയെ പട്രോളിംങ് നടത്തിയിരുന്ന പൊലീസ് പിടിക്കുകയായിരുന്നു.
മോഹനന്‍ കഴിഞ്ഞ കുറെ കാലമായി ഇവിടെയാണ് താമസിക്കുന്നത്.മുറിക്കുള്ളില്‍ രക്ത കറകളും മാംസ ഭാഗങ്ങളും കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടത്തി. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലം പരിശോധിച്ചു.
0 Comments