ജയിലില്‍ പൊട്ടിക്കരച്ചില്‍, ദൈവത്തോട് പായാരം പറച്ചില്‍!!! ആള്‍ദൈവം ഗുര്‍മീതിന്റെ ലീലാവിലാസങ്ങള്‍

LATEST UPDATES

6/recent/ticker-posts

ജയിലില്‍ പൊട്ടിക്കരച്ചില്‍, ദൈവത്തോട് പായാരം പറച്ചില്‍!!! ആള്‍ദൈവം ഗുര്‍മീതിന്റെ ലീലാവിലാസങ്ങള്‍


റോഹ്തക്: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീം സിങിന്റെ ജയില്‍ വിശേഷങ്ങളും പുറത്ത്. ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ ദളിത് നേതാവ് സ്വദേശ് കിരാദ് ആണ് ഗുര്‍മീതിന്റെ ജയില്‍ രഹസ്യങ്ങള്‍ പുറത്ത് വിട്ടത്.
ജയിലിലെ വായനാമുറിയില്‍ താത്കാലികമായി സജ്ജമാക്കിയ കോടതി മുറിയില്‍ ആയിരുന്നു ഗുര്‍മീതിന്റെ ശിക്ഷ വിധിച്ചത്. അന്ന് അവിടെ കിടന്ന് പൊട്ടിക്കരഞ്ഞ ആള്‍ദൈവത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
അതിലും കഷ്ടമാണ് തുടര്‍ന്നുള്ള ദിവസങ്ങളിലെ കാര്യങ്ങള്‍ എന്നാണ് സ്വദേശ് കിരാടിന്റെ വെളിപ്പെടുത്തല്‍.


നിലത്ത് കിടന്ന് കരഞ്ഞു
വിധി പ്രഖ്യാപിച്ചപ്പോള്‍ മുട്ടുകുത്തി നിന്ന് മാപ്പ് പറഞ്ഞ ആളാണ് ഗുര്‍മീത് റാം റഹീം സിങ്. അതിന് ശേഷം താത്കാലിക കോടതി മുറിയില്‍ നിന്ന് പോലീസ് തൂക്കിയെടുത്ത് കൊണ്ടുപോവുകയായിരുന്നു.


എന്നെ തൂക്കിക്കൊല്ലൂ
വിധി കേട്ട ഗുര്‍മീത് പറഞ്ഞത് ഇങ്ങനെ ആയിരുന്നത്രെ- എന്നെ തൂക്കിക്കൊല്ലൂ... എനിക്കിനി ജീവിക്കേണ്ട എന്ന്!

ദൈവമേ.... എന്ത് തെറ്റ് ചെയ്തിട്ടാണ്!
കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട് ജയിലില്‍ എത്തിയ ദിവസം മുതലേ രാത്രിയില്‍ ഗുര്‍മീത് കരച്ചിലായിരുന്നത്രെ. ദൈവമേ എന്ത് തെറ്റാണ് താന്‍ ചെയ്തത്, എന്താണ് തന്റെ പിഴവ് എന്നൊക്കെ പുലമ്പിയിട്ടാണത്രെ കരച്ചില്‍.


കരഞ്ഞ് നേരം വെളുപ്പിച്ചു
ജയിലില്‍ വെറും നിലത്ത് ഇരുന്ന് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഗുര്‍മീത് എന്നാണ് പറയുന്നത്. തന്റെ വിധിയെ പഴിച്ചുകൊണ്ട്... കരഞ്ഞുകൊണ്ട് നേരം വെളുപ്പിച്ചത്രെ.


ഭക്ഷണവും വേണ്ട
ജയിലിലേക്ക് പോകുമ്പോള്‍ ഹെലികോപ്റ്ററില്‍ വച്ച് വളര്‍ത്തുമകള്‍ ഹണിപ്രീതിനൊപ്പം ചോക്ലേറ്റ് തിന്ന ആളാണ് ഗുര്‍മീത്. എന്നാല്‍ ജയിലില്‍ എത്തിയ ആദ്യ ദിവസങ്ങളില്‍ കാര്യമായി ഭക്ഷണം ഒന്നും കഴിച്ചില്ലത്രെ. കുറച്ച് വെള്ളം, പിന്നെ പാല്‍, ചായ പിന്നെ ഇത്തിരി ബിസ്‌കറ്റും. ഇതായിരുന്നത്രെ ഭക്ഷണം.


ഒരു സൗകര്യവും ഇല്ല
പണ്ട് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ടായിരുന്നെങ്കിലും ജയിലില്‍ ഗുര്‍മീതിന് പ്രത്യേക സൗകര്യങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. മറ്റ് തടവുപുള്ളികള്‍ക്കുള്ള സൗകര്യങ്ങള്‍ മാത്രം.


തടവുപുള്ളികളുടെ അടി പേടിച്ച്
എന്തായാലും ഗുര്‍മീതിന് ശിക്ഷ വിധിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ജയിലിലെ തടവുകാര്‍ പോലും രോഷാകുലരായിരുന്നു എന്നാണ് സ്വദേശ് കിരാദ് പറയുന്നത്. അതുകൊണ്ട് തന്നെ ഗുര്‍മീതിന്റെ സുരക്ഷയെ കരുതി അദ്ദേഹത്തെ പ്രത്യേകമായി പാര്‍പ്പിച്ചിരിക്കുകയാണ് എന്നും കിരാദ് പറയുന്നുണ്ട്.


അപ്പോഴും വേണം ഹണിപ്രീതിനെ
ജയിലില്‍ ഇവ്വിധം കരഞ്ഞുകഴിയുമ്പോഴും വളര്‍ത്തുമകള്‍ എന്ന് പറയുന്ന ഹണിപ്രീത് ഇന്‍സാന്‍ കൂടെ വേണം എന്നാണ് ഗുര്‍മീതിന്റെ ആഗ്രഹം. ഇതിന് വേണ്ടി കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിക്കാന്‍ പോലും കോടതി തയ്യാറായില്ല.

Post a Comment

0 Comments