പൊന്നിനേക്കാള്‍ വില വരുന്ന സത്യസന്ധത; കളഞ്ഞു കിട്ടിയ അഞ്ച് പവന്‍ സ്വര്‍ണ്ണമാല തിരിച്ചേല്‍പ്പിച്ച് യുവാവ് മാതൃകയായി
Sunday, September 03, 2017
കാസര്‍കോട്: കളഞ്ഞു കിട്ടിയ അഞ്ച് പവന്റെ സ്വര്‍ണ്ണമാല തിരിച്ചേല്‍പ്പിച്ച് യുവാവ് മാതൃകയായി. കാഞ്ഞങ്ങാടിനടുത്ത ചിത്താരി സ്വദേശിയായ അനസ് ചിത്താരിയാണ് സത്യസന്ധതയുടെ പര്യായമായി മാറിയത്. ബലിപെരുന്നാല്‍ ദിവസം കൂട്ടുകാരോടൊപ്പം കാസര്‍കോട് ടൌണില്‍ എത്തിയ അനസിന് ഒരു റസ്റ്റോറന്റിന് സമീപത്ത് നിന്നാണ് അഞ്ച് പവനിലധികം തൂക്കമുള്ള സ്വര്‍ണ്ണ മാല കളഞ്ഞു കിട്ടിയത്. അനസ് അവിടെയുള്ളവരോട് അന്വേഷണം നടത്തിയെങ്കിലും ഉടമസ്ഥരെ കണ്ടെത്താനായില്ല. പിന്നീട് റസ്റ്റോറന്റിലുള്ളവരെ ബദ്ധപ്പെട്ടപ്പോളാണ് കാസര്‍കോട് ചെമ്മനാടുള്ള അസീസിന്റെ ഭാര്യയുടെ സ്വര്‍ണ്ണ മാല നഷ്ടപ്പെട്ടതായി അറിഞ്ഞത്. അനസ് അവരുടെ നമ്പര്‍ സംഘടിപ്പിക്കുകയും അവരെ ബന്ധപ്പെടുകയും സ്വര്‍ണ്ണ മാല തന്റെ കയ്യില്‍ ഭദ്രമായി ഉള്ളതായി അറിയിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ എത്തി എസ് ഐ യുടെയും അനസിന്റെ സുഹൃത്തായ ജാഫറിന്റെയും സാന്നിധ്യത്തില്‍ അഞ്ച് പവന്റെ സ്വര്‍ണ്ണമാല അതിന്റെ ഉടമസ്ഥരായ അസീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
0 Comments