അബുദാബി-കാസര്‍കോട് ജില്ലാ കെ.എം.സി.സി കുടുംബ സംഗമം നടത്തി

LATEST UPDATES

6/recent/ticker-posts

അബുദാബി-കാസര്‍കോട് ജില്ലാ കെ.എം.സി.സി കുടുംബ സംഗമം നടത്തി

കാഞ്ഞങ്ങാട്: അബൂദാബി കാസറഗോഡ് ജില്ലാ കെ എം സി സി കമിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകരുടെ ഈദ് കുടുംബ സംഗമം 'മുഹബ്ബത്ത്' പള്ളിക്കര ബീച്ച് പാര്‍ക്കില്‍ വെച്ചു നടത്തി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണു അബൂദാബി കെ എം സി സി നാട്ടിലുള്ള പ്രവര്‍ത്തകരുടെ കുടുംബ സംഗമം സംഘടിപ്പിക്കുന്നത്. വിവിധ  വിനോദ വിജ്ജ്ജാന പരിപാടികളും മത്‌സരങ്ങളുമായി നടത്തിയ പരിപാടിയില്‍ നൂറുകണക്കിനു കുടുംബങ്ങള്‍ പങ്കെടുത്തു. ജില്ലാ പ്രസിഡണ്ട് പി കെ അഹമ്മദിന്റെ അദ്യക്ഷതയില്‍ പ്രമുഖ വ്യവസായിയും സഹാറ ഗ്രൂപ്പ് ചെയര്‍മാനുമായ അഷറഫ് മവ്വല്‍ ഉദ്ഘാടനം ചെയ്തു. അനീസ് മാങ്ങാട് സ്വാഗതം പറഞ്ഞു. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ പട്‌ല, സെഡ്.എ മൊഗ്രാല്‍, ഹനീഫ പടിഞ്ഞാര്‍മ്മൂല, എം എം നാസര്‍, അഷ്രഫ് കീഴൂര്‍, പ്രസംഗിച്ചു.പരിപാടികള്‍ക്ക്. റാഷിദ് എടത്തോട്, പി കെ അഷറഫ് , സുല്‍ഫി ഷേണി, അസീസ് ആറാട്ടുകടവ്, ഇല്ല്യാസ് ബല്ല, കെ കെ സുബൈര്‍, മൊയ്യ്തിന്‍ ബല്ലാ കടപ്പുറം, നിസാര്‍ കല്ലങ്കൈ, മഹമൂദ് കല്ലൂരാവി തുടങ്ങിയവര്‍ നേത്രത്വം നല്‍കി.മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം , പി കെ അഹമ്മദ്,  സെഡ്.എ മൊഗ്രാല്‍,  അഷറഫ് മവ്വല്‍ തുടങ്ങിയവര്‍ നിര്‍വ്വഹിച്ചു.

Post a Comment

0 Comments