കാഞ്ഞങ്ങാട്: ബലിപെരുന്നാൾ ദിനത്തിൽ കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി പുഞ്ചാവി യൂണിറ്റ് എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ മാതൃകയായി.
അസുഖം ബാധിച്ച് കാലുകൾക്ക് ശേഷി നഷ്ടപ്പെട്ട കൃഷ്ണന് പുഞ്ചാവി യൂണിറ്റ് എസ് വൈ എസ് സാന്ത്വന പ്രവര്‍ത്തകര്‍ വീല്‍ ചെയര്‍ നല്‍കി. വീൽചെയർ കേരള മുസ്ലിം ജമാഅത്ത് അംഗം കുഞ്ഞഹ്മദ് അഹ്സനി കൈമാറി. നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹത്തിന് മാതൃക സൃഷ്ടിക്കുകയാണ് പുഞ്ചാവി യൂണിറ്റ് എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ.
0 Comments