അജാനൂർ: വീട് പണി പൂർത്തിയാക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന ഓട്ടോ ഡ്രൈവര്‍ മാണിക്കോത്ത് മഡിയൻ ശാഫിയുടെ വീട് പണി പൂർത്തിയാക്കാൻ എസ്ടിയു മാണിക്കോത്തിന്റെ കൈത്താങ്ങ്, ഇതിനായി യൂനിറ്റ് കമ്മിറ്റിയും പ്രവർത്തകരും മുന്നിട്ടിറങ്ങും. കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എസ് ടി യു മാണിക്കോത്ത് യൂനിറ്റിന്റെ വൈസ് പ്രസിഡന്റാണ് ഷാഫി. പുല്ലൂർ പെരിയ പഞ്ചായത്തിലെ ചാലിങ്കാൽ കമ്മാടത്ത് പാറ എന്ന സ്ഥലത്ത് സർക്കാർ പതിച്ച് നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് പഞ്ചായത്തിൽ നിന്നും ആദ്യ ഗഡുവായി കിട്ടിയ എൺപതിനായിരം രൂപയും സുമനസ്സുകള്‍ നൽകിയി സാമ്പത്തിക സഹായത്തിൽ നിന്നുമാണ് ഷാഫി വീടുപണി തുടങ്ങി ഇതു വരെ എത്തിച്ചത്.
ജീവിത വരുമാനമായ ഓട്ടോറിക്ഷ തകരാറിലായതിനെ തുടർന്ന് വർക്ക്ഷോപ്പിലാണ് ഉള്ളത്. ഇതിന്റെ പണി പൂർത്തികരിക്കാൻ തന്നെ ഭീമമായ സംഖ്യതന്നെ വേണ്ടി വരും. അതിനിടയിൽ വീട് പണി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിച്ചില്ലെങ്കിൽ പഞ്ചായത്ത് നൽകിയ എൺപതിനായിരം രൂപ തിരിച്ചടയ്ക്കണമെന്നാണ് അവിടെ നിന്ന് കിട്ടുന്ന വിവരമെന്ന് ഷാഫി പറയുന്നത്. ഇരുപത്തി നാല് വർഷമായി ഓട്ടോ ജീവിതം നയിക്കുന്ന ഷാഫിക്ക് സമ്പാദ്യമായി ഒന്നും ഇല്ലാത്തതിനാൽ ശാഫിയുടെ ഈ ദുരവസ്ഥ മനസ്സിലാക്കിയാണ് വീട് പണി പൂർത്തിയാക്കാൻ കൈത്താങ്ങായി എസ് ടി യു മാണിക്കോത്ത് രംഗത്ത് എത്തിയത്.
യോഗത്തിൽ യൂനിറ്റ് പ്രസിഡന്റ് കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബൈർ പുഴക്കര സ്വാഗതം പറഞ്ഞു, ട്രഷർ മൊയ്തു, വൈസ് പ്രസിഡണ്ടുമാരായ അസീസ് മാണിക്കോത്ത്, അഹമ്മദ് കപ്പണക്കാൽ, ജോയൻ സെക്രട്ടിമാരായ അഷ്റഫ് മൗലാക്കിരി, അന്തുമായി ബദർ നഗർ, ആലി തുടങ്ങിയവർ സംസാരിച്ചു. ഈ ദൗത്യം വിജയിപ്പിക്കാൻ മുഴുവനാളുകളും സകരിക്കണമെന്നും 'ഒരു കൈത്താങ്ങ്' എന്നോണം സഹായ സഹകരണങ്ങൾ ചെയ്യണമെന്ന് യോഗം അഭ്യർഥിച്ചു
0 Comments