സോമനൂർ: കോയമ്പത്തൂരിന് സമീപം സോമനൂരിൽ ബസ്റ്റാന്‍റ് മേൽക്കൂര തകർന്ന് ഒമ്പത് മരണം. നിരവധി പേർക്ക് പരിക്ക്. 20തോളം പേർ തകർന്ന മേൽക്കൂരക്കുള്ളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. ഇവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ബസ്റ്റാന്‍റിന് ഉള്ളിലേക്ക് വന്ന ബസ് മേൽക്കൂര സ്ഥാപിച്ചിരുന്ന തൂണിൽ ഇടിക്കുകയായിരുന്നു. തുടർന്ന് തൂൺ തകർന്ന് മേൽക്കൂര നിലംപതിക്കുകയായിരുന്നു.
കോയമ്പത്തൂരിന് സമീപത്തെ ചെറിയ പട്ടണമാണ് സോമനൂർ.
0 Comments