സേവന വീഥിയിൽ ചരിത്രം രചിച്ച് സൗത്ത് ചിത്താരി മില്ലത്ത് സാന്ത്വനം; രണ്ടാം ബൈതുന്നൂർ പൂര്‍ത്തീകരണ പാതയില്‍

സേവന വീഥിയിൽ ചരിത്രം രചിച്ച് സൗത്ത് ചിത്താരി മില്ലത്ത് സാന്ത്വനം; രണ്ടാം ബൈതുന്നൂർ പൂര്‍ത്തീകരണ പാതയില്‍

കാഞ്ഞങ്ങാട്: മഹാനായ മർഹൂം മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ നാമധേയത്തിൽ രാജ്യത്ത് ആദ്യമായി ബൈതുന്നൂർ നിർമ്മിച്ച് ചരിത്രം രചിച്ച മില്ലത്ത് സാന്ത്വനം സൗത്ത് ചിത്താരി നിർമിക്കുന്ന രണ്ടാമത്തെ ബൈതുന്നൂർ ഭവനം കൈമാറ്റ സജ്ജമായിക്കൊണ്ടിരിക്കയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമൂഹത്തിലെ ഭവന രഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന ബൈതുന്നൂർ ഭവന പദ്ധതിയിൽ സംസ്ഥാനത്തു നിരവധി വീടുകൾ ഇതിനോടകം മില്ലത്ത് സാന്ത്വനതിന്റെ കീഴിൽ നിർമ്മിച്ചു കഴിഞ്ഞു . ആദ്യ ബൈത്തുന്നൂറിന്റെ ഒന്നാം വാര്‍ഷികാഘോഷമാസത്തില്‍തന്നെ രണ്ടാം ബൈതുന്നൂര്‍ കൈമാറ്റം നടത്തി വാര്‍ഷികാഘോഷം കെങ്കേമമാക്കുമെന്ന് ഭാരവഹികൾ അറിയിച്ചു.

മില്ലത്ത് സാന്ത്വനം ചെയർമാൻ ബെസ്റ്റ് ഇന്ത്യ റഫീക് അദ്ധ്യക്ഷ്യം വഹിച്ച ചടങ്ങ് ബൈതുന്നൂർ കോർഡിനേറ്റർ ത്വയ്യിബ് കൂളിക്കാട്  ഉൽഘാടനം ചെയ്തു. ഐ എൻ എൽ അജാനൂർ പഞ്ചായത്ത്  പ്രസിഡന്റ് എ.കെ.അബ്ദുൾ ഖാദർ, ഐ.എം.സി.സി നേതാക്കളായ ഹബീബ് സി.കെ, ജാഫർ ചിത്താരി,
റഷീദ് കൂളിക്കാട്, നാസര്‍ ചിത്താരി, ശിഹാബ് സി.കെ, അസീസ് ചാപ്പയിൽ, ഉബൈദ് ചിത്താരി, സലാം ചിത്താരി തുടങ്ങിയവർ
പങ്കെടുത്തു. ഹബീബ് തായൽ സ്വാഗതവും ഇർഷാദ് ചിത്താരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments