ലക്‌നൗ: ബ്ലൂവെയില്‍ ഗെയിം മൂലമുള്ള ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ലക്‌നൗവിലെ സ്‌കൂളുകളില്‍ സ്മാര്‍ഫോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെതാണ് തീരുമാനം
കുട്ടികള്‍ ഇത്തരത്തിലുള്ള ഗെയിമുകള്‍ കളിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ദിരാ നഗറില്‍ 14 വയസുകാരന്‍ ബ്ലൂവെയില്‍ കളിച്ച് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് നടപടി.
വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ സ്മാര്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകര്‍ ഇടക്കിടെ പരിശോധന നടത്തണമെന്നും വിദ്യാര്‍ഥികളുടെ സ്വഭാവത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
0 Comments