ആലൂർ ശംസുൽ ഉലമാ ഇസ്ലാമിക് സെന്റർ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
Tuesday, September 12, 2017
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ആലൂർ യൂണിന്റെ ആഭിമുഖ്യത്തിത്തിൽ പുതുതായി ആരംഭിക്കുന്ന ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന്റെ ഉദ്ഘാടനം സെപ്തംബർ 20ന് വൈകുന്നേരം 4 മണിക്ക് ആലൂർ ശംസുൽ ഉലമാ നഗറിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മൻസൂർ ഫൈസി ആലൂർ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ അഡ്വ: ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യ പ്രഭാഷണം നടത്തും. രാത്രി 8.30 ന് നടക്കുന്ന മജ്ലിസുന്നൂറിന് സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ ഹൈദ്രൂസി അൽയമാനി അൽഖാദിരി മംഗലാപുരം നേതൃത്വം നൽകും. പരിപാടിയിൽ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
0 Comments