2,500 രൂപയ്ക്ക് 4 ജി സവിശേഷതയുള്ള വലിയ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍ ; ജിയോയുടെ 1500 ഫോണ്‍ പണിക്ക് മറുപണിയുമായി എയര്‍ടെല്‍

2,500 രൂപയ്ക്ക് 4 ജി സവിശേഷതയുള്ള വലിയ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍ ; ജിയോയുടെ 1500 ഫോണ്‍ പണിക്ക് മറുപണിയുമായി എയര്‍ടെല്‍


ന്യൂഡല്‍ഹി: വെറും 1,500 രൂപയ്ക്ക് ഇന്റര്‍നെറ്റ് സവീശേഷതകള്‍ വരുന്ന ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചു ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ജിയോയിലൂടെ റിലയന്‍സ് കൊടുത്ത പണി ചില്ലറയല്ല. അതും റിഫണ്ടബിള്‍ ഡെപ്പോസിറ്റായി. എന്തായാലും പണിക്ക് മറുപണി തന്നെയാണല്ലോ പ്രതിരോധം. ഇതേ പാതയിലൂടെ തന്നെ സഞ്ചരിക്കുകയാണ് ഭാരതി എയര്‍ടെല്ലും. 4 ജി സവിശേഷത വരുന്ന 2,500-2,700 വില നിലവാരത്തിലുള്ള സ്മാര്‍ട്ട്‌ഫോണുമായിട്ടാണ് അവര്‍ വരുന്നത്.

ദീപാവലിയോടെ ഈ ഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതിനൊപ്പം വന്‍ വിപണി ലക്ഷ്യമിട്ട് എയര്‍ടെല്ലിന്റെ 4 ജി കണക്ഷനും ഡേറ്റാ, വോയ്‌സ് പ്‌ളാനുമെല്ലാം അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. നാലിഞ്ച് ഡിസ്പ്‌ളേയും ഡ്യൂവല്‍ ക്യാമറയും നീണ്ട ബാറ്ററിക്ഷമതയും വോയ്‌സ് കോളിംഗ് എന്നിവയെല്ലാം ഈ ഡ്യൂവല്‍ സിം ക്യാമറയില്‍ ഉണ്ടാകുമെന്നാണ് വിവരം. ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റില്‍ 1 ജിബി റാമും ഉണ്ടായിരിക്കും. എന്നാല്‍ ഇതിന് പേരിട്ടിട്ടുമില്ല. എന്നുമുതലാണ് ബുക്കിംഗ് ആരംഭിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. റിലയന്‍സ് ജൂലൈയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ആഗസ്റ്റ് 24 ന് ജിയോഫോണ്‍ ബുക്കിംഗ് ആരംഭിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. സെപ്തംബര്‍ മുതല്‍ കിട്ടിത്തുടങ്ങും.

ജിയോഫോണിനായി ഇതുവരെ ആറ് ദശലക്ഷം ബുക്കിംഗുകള്‍ റെക്കോഡ് ചെയ്യപ്പെട്ടതായിട്ടാണ് വിപണി വിപണി വിവരങ്ങള്‍ കണക്കാക്കിയിരിക്കുന്നത്. സൗജന്യ എസ്എംഎസും വോയ്‌സ് കോളുമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. മാസം 153 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റയും പറയുന്നു. എന്നാല്‍ മറുവശത്ത് ജിയോയെ കൗണ്ടര്‍ ചെയ്യാന്‍ സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ വലിയ സ്‌ക്രീന്‍ അനുഭവം കൊണ്ടുവരാനാണ് എയര്‍ടെല്‍ ശ്രമിക്കുന്നത്.

Post a Comment

0 Comments